ചാവക്കാട്: നാഷണൽ ഹൈവേ വികസിപ്പിക്കുന്നതിന് മഹാ ഭൂരിഭാഗം ഭൂമിയും ഏറ്റെടുത്തുവെന്ന മുഖ്യ മന്ത്രിയുടെ പ്രസ്താവന പച്ച കള്ളമാണെന്ന് പ്രവാസി ആക്ഷൻ കൗൺസിൽ പ്രസിഡന്റ് കെ കെ ഹംസക്കുട്ടി പറഞ്ഞു. എറണാംകുളം മൂത്ത കുന്നത്ത് ദേശീയ പാത സമര സമിതി നേതാക്കളെയും സ്ത്രീകൾ ഉൾപ്പടെ ഇരു നൂറോളം പേരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ചാവക്കാട് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തോടനുബന്ധിച്ച് നടന്ന യോഗം ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ഭൂമിയിൽ അവരുടെ അനുമതിയില്ലാതെ കല്ലിട്ടത് ശരിയാണ്, പലയിടങ്ങളിലും പോലീസ് രാജിലൂടെയും രൂക്ഷമായ സംഘർഷങ്ങൾക്ക് ശേഷവുമാണ് ഇങ്ങിനെ ചെയ്തത്. ഭൂ ഉടമകളുമായി ഇത് വരെയും യാതൊരു കരാറിലും എത്തിയിട്ടില്ല. കോടതിയുടെ ചോദ്യങ്ങൾക്കു ഇത് വരെയും സർക്കാർ മറുപടി നൽകിയിട്ടില്ല. ഹൈവേയിൽ ഉയർന്നു വരുന്ന പ്രേതിഷേധ പന്തലുകൾ മുഖ്യമന്ത്രിയും പരിചാരവും കണ്ടില്ലെന്നു നടിക്കുന്നു. എന്നിട്ടും ഭൂമി ഏറ്റെടുത്തുവെന്ന വാദം തികഞ്ഞ നിരുത്തരവാദിത്വവും ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്ന സാധാരക്കാരോടുള്ള വെല്ലു വിളിയുമാണ് അദ്ദേഹം പറഞ്ഞു. വി സിദ്ധീഖ് ഹാജി അധ്യക്ഷത വഹിച്ചു. ഉണ്ണി കൃഷ്ണൻ എം പി, സി ഷnഫുദ്ധീൻ എന്നിവർ സംസാരിച്ചു.
ഉസ്മാൻ അണ്ടത്തോട്, പട്ടാളം കമറുദ്ധീൻ, ഉമ്മർ, രാധാകൃഷ്ണൻ, പി കെ നൂറുദ്ധീൻ ഹാജി, ഗഫൂർ തിരുവത്ര എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.