ഗുരുവായൂർ : ശബരിമലയിൽ യുവതികൾ പ്രവേശിച്ചെന്ന വാർത്തയെ തുടർന്ന് ഗുരുവായൂരിൽ കടകൾ അടപ്പിക്കാൻ എത്തിയ സംഘ് പരിവാറും അതിനെ ചോദ്യം ചെയ്യാനെത്തിയവരും തമ്മിൽ സംഘർഷം. ഇതിനിടെ അവിടെ എത്തിയ പോലീസിനു നേരെ ആർ എസ് എസ് പ്രവർത്തകർ ആക്രമിച്ചു. ആക്രമണത്തിൽ ഗുരുവായൂർ ടെമ്പിൾ സി ഐ പ്രേമാനന്ദകൃഷ്ണന് തലക്ക് ഗുരുതരമായി പരിക്കേറ്റു. പടിഞ്ഞാറെ നടയിൽ കടകൾ അടപ്പിക്കുന്നത് തടയുന്നതിനിടെ ആർ എസ് എസുകാർ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു.