mehandi new

ഒരു കോടി രൂപ ചിലവിൽ നിർമിച്ച ചാവക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്ക്കൂൾ കെട്ടിടം ശനിയാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

fairy tale

ചാവക്കാട് : ചാവക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്ക്കൂളിൽ ഒരു കോടി ചിലവിൽ നിർമിച്ച സ്ക്കൂള്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 5 ന്  ഓൺലൈനായി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി  അദ്ധ്യക്ഷത വഹിക്കും.  ചാവക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഗുരുവായൂര്‍ എം. എല്‍. എ എന്‍. കെ അക്ബര്‍ ശിലാഫലകം അനാശ്ചാദനം ചെയ്യും. സംസ്ഥാന തലത്തില്‍ 30 സ്ക്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നത്.   

planet fashion

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ 3 കോടി രൂപയുടെ പുതിയ സ്ക്കൂള്‍ കെട്ടിടത്തിന്‍റെ നിര്‍മ്മാണമാണ് പൂര്‍ത്തീകരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 1 കോടി രൂപയുടെയും വിദ്യാഭ്യാസ വകുപ്പിന്‍റെ പദ്ധതി വിഹിതം ഉപയോഗിച്ച് 1 കോടി രൂപയുടെയും കെട്ടിടം കഴിഞ്ഞ വര്‍ഷങ്ങളില്‍ പൂര്‍ത്തീകരിച്ചിരുന്നു.  2021-22 വര്‍ഷത്തെ പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തി 1 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടമാണ്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 5 ന് ഉദ്ഘാടനം ചെയ്യുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.