mehandi new

സാദിഖിനെ സാധിക്കൂ ഗുരുവായൂരിന്റെ വികസനം – സലീം കുമാര്‍

fairy tale

ചാവക്കാട്: സാദിഖിനെ സാധിക്കൂ ഗുരുവായൂരിന്റെ വികസനമെന്ന് പ്രശസ്ത സിനിമാതാരം സലീം കുമാര്‍. ഗുരുവായൂര്‍ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ: പി എം സാദിഖലിയുടെപത്ത് ദിവസം നീണ്ടു നില്‍ക്കുന്ന തെരഞ്ഞെടുപ്പ് പര്യടനം വടക്കേക്കാട് സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. എല്‍ ഡി എഫ് വരും എല്ലാം ശരിയാകും കുറെ കൊല്ലം ഭരിച്ചില്ലെ, എന്താണ് ശരിയാക്കിയതെന്ന് പറഞ്ഞാല്‍ നന്നായന്ന് സലീം കുമാര്‍ ഹാസ്യം കലര്‍ന്ന് ചോദിച്ചു. കേരളത്തെ പിന്നോട്ടു നയിച്ച പാര്യമ്പര്യമാണ് എല്‍ ഡി എഫിനുള്ളത്. സര്‍വ വികസനമുന്നേറ്റത്തേയും എല്‍ ഡി എഫ് എതിര്‍ത്തു. കേരളത്തിന്റെ മുന്നേറ്റം തകര്‍ന്നതല്ലാം ഇവരുടെ ഭരണകാലത്താണ്. ടി എന്‍ പ്രതാപന്‍ രാമുകാര്യാട്ടിന്റെ സ്മരണക്കു വേണ്ടി മന്ദിരം നിര്‍മ്മിക്കാന്‍ അനുവദിച്ച ഭൂമി ഇപ്പോഴത്തെ ഗുരുവായൂര്‍ മണ്ഡലത്തിലെ ചേറ്റുവയിലാണ്. പത്ത് കൊല്ലം മണ്ഡലം ഭരിച്ചില്ലെ, സ്ഥലം കാടുകയറികിടക്കുകയാണ്. ഈ സ്ഥലം കണ്ടിട്ടുണ്ടോ എം എല്‍ എ എന്ന് സലീം കുമാര്‍ ചോദിച്ചു. ബുദ്ധി ജീവികളും, സിനിമാ പ്രവര്‍ത്തകരും, സാംസ്‌കാരിക നായകരുമെല്ലാം ഏറെ ഉണ്ടല്ലോ എല്‍ ഡി എഫില്‍. എന്താ ആരും ഒന്നും മിണ്ടാത്തത്. കേരളം ഇനിയും ഉയരേണ്ടതുണ്ട്. വളര്‍ച്ചക്ക് യു ഡി എഫിനെ കഴിയൂ. കേരളത്തില്‍ കണ്ടതും അതാണ്. ഗുരുവായൂരിന്റെ വികസനം സാദിഖിലൂടെ ഒഴുകണം.
കേരളത്തെ ഗുജറാത്ത് മോഡല്‍ ആക്കുമെന്നാണ് ബി ജെ പി യുടെ ശ്രീ ശാന്ത് പറയുന്നത്. ഒന്നാം സ്ഥാനത്ത് നിന്നും 12ാം സ്ഥാനത്തേക്ക്. പട്ടിണികൊണ്ട് അമ്മമാര്‍ ഗര്‍ഭ പാത്രം വില്‍ക്കുന്ന സ്ഥലമാണ് ഗുജറാത്ത് ഇതാണോ ഒരു രാജ്യത്തിന്റെ വികസന മുന്നേറ്റം. ബി ജെ പി ഇപ്പോള്‍ വഴി തെറ്റുന്നവര്‍ക്ക് വഴിക്കാട്ടാന്‍ നടക്കുകയാണ്. വടക്കേക്കാട് വരുമ്പോള്‍ വഴിതെറ്റിയപ്പോള്‍ വഴി ചോദിക്കാന്‍ ബി ജെ പി ഓഫീസില്‍ വിളിക്കാമെന്ന് കരുതി. അപ്പോഴക്കും പ്രതാപം പോലെ ലെ പ്രതാപന്‍ എം എല്‍ എ വഴിക്കാട്ടിയായി എത്തി .ചിന്തിച്ച് വിധി നിര്‍ണയിക്കേണ്ട സമയമാണ്. യു ഡി എഫ് ഭരണം കേരളത്തിനനിവാര്യമാണ്. അതിന് ശക്തിയേകാന്‍ സാദിഖ് വരേണ്ടത് മണ്ഡലത്തിന്റ ആവശ്യമാണന്നും സലീം കുമാര്‍ പറഞ്ഞു.
വടക്കേക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ വി കെ ഫസലുല്‍ അലി അധ്യക്ഷത വഹിച്ചു. ടി എന്‍ പ്രതാപന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അബൂബക്കര്‍ ഹാജി, ജന: കണ്‍വീനര്‍ സി എച്ച് റഷീദ്, സി എ റഷീദ്, ഇ പി ഖമറുദ്ധീന്‍, ജോസ് വള്ളര്‍, വി കെ മുഹമ്മദ്, എന്‍ എം കെ നബീല്‍ , അസ്ഖര്‍ അലി തങ്ങള്‍, പി യതീന്ദ്രദാസ്, സി എ ജാഫര്‍ സാദിഖ്, ബേബി മാലിക്ക്, ഷരീഫ്, ഉമ്മര്‍ മുക്കണ്ടത്ത്, എം വി ഹൈദരലി. തുടങ്ങിയവര്‍ സംബന്ധിച്ചു.

planet fashion

Comments are closed.