Header

വരള്‍ച്ചയിലേക്കുള്ള വളര്‍ച്ച ഒടുവില്‍ തളര്‍ച്ചയിലേക്കും – ഹംസ മടിക്കൈ

ഈ നാടിന്റെ നാശമടത്തിരിക്കുന്നു. കാരണം വരാനിക്കുന്നത് കൊടും വരള്‍ച്ചയുടെ നാളുകള്‍.
കേരളം പൊള്ളുന്ന ചൂടില്‍ വെന്ത് ഉരുകുകയാണ്. ചൂട് ഏറുന്നതിന്ന് അനസരിച്ച് ഇവിടെ വരള്‍ച്ചയും ഏറി. വെള്ളമില്ലാത്തത് കൊണ്ട് കൃഷി നശിച്ചു – മനുഷ്യന്‍ ചൂടില്‍ മരിച്ചു വീഴുന്നു. മറ്റ് ജീവജാലങ്ങളുടെ കാര്യവും ഇതു തന്നെ.
ചൂട് ഏറി സൂക്ഷമ ജീവികളുടെ നാശം സംഭവിക്കുമ്പോള്‍ മനുഷ്യന്‍ സൂക്ഷിക്കണം – മനുഷ്യന്റെ കൂട്ട നാശത്തിന്നും സമയമായെന്ന് .
ഇത്തരമൊരു അവസ്ഥയിലേക്കു് പോകാന്‍ കാരണമെന്താണ് ?.
പ്രകൃതി വിരുദ്ധ വികസനമാണ് ഈ നാടിന്റെ നാശത്തിന്ന് കാരണമായി തീര്‍ന്നത്. ഇവിടെത്തെ മരങ്ങള്‍ മുഴുവനും മുറിച്ചു മാറ്റപ്പെട്ട് കൊണ്ടിരിക്കുന്നു . ആര്‍ക്കും പരാതിയില്ല. രാജ്യസ്നേഹം പറയുന്നവരും ആദര്‍ശം പറയുന്നവരും വിപ്ലവം പറയുന്നവരുമൊക്കെ ഈ പ്രകൃതിയെ നശിപ്പിക്കുന്നതില്‍ മത്സരിച്ചു കെണ്ടയിരിക്കുന്നു.
ഈ ഭൂമിയുടെ സുരക്ഷിതത്വം നമ്മുടെ കൈകളില്‍ തന്നെയാണ്. നമുക്കും വളര്‍ന്നു വരുന്ന തലമുറയ്ക്കും സുഖ ജീവിതം സാധ്യമാകണമെങ്കില്‍ നാം പ്രകൃതിയെ നശിപ്പിക്കാതിരിക്കുക മാത്രമേ ഇനി വഴിയുള്ളൂ.
പ്രകൃതി വിരുദ്ധ വികസത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ നട്ടെല്ലുള്ളവര്‍ മുന്നോട്ടു വരിക, ഈ നാട് നിങ്ങള്‍ക്കൊപ്പമുണ്ടാകും.
കൈ കൂപ്പി പല്ലിളിച്ച് കാട്ടി വോട്ടിനായ് നമുക്ക്  മുന്നിലെത്തുന്ന കപട രാഷ്ട്രീയകാരന്റെ മുഖത്ത് നോക്കി പോടാ പോയി പ്രകൃതിയെ സംരക്ഷിച്ചിട്ട് വാ എന്ന് പറയാന്‍ നമുക്കാവണം. ഈ നാടിനെ നശിപ്പിച്ചത് പ്രകൃതി വിരുദ്ധ വികസനത്തിന്റെ മൊത്ത കച്ചവടക്കാരായ രാഷ്ട്രീയക്കാരും, അവര്‍ക്ക് വേണ്ടി ദല്ലാള്‍ പണിയെടുക്കുന്ന അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ്.
കൂട്ടായ പരിശ്രമത്തിലൂടെ നമ്മുടെ പ്രകൃതിയുടെ വീണ്ടെടുപ്പ് സാധ്യമാണ്. ചിന്തിക്കൂ നാമെന്താണിവിടെ ചെയ്തു കൊണ്ടിരിക്കുന്നത് ? വിശേഷബുദ്ധിയുള്ള മനുഷ്യന്റെ ഭാവി എന്തായിരിക്കും ?.
” വളര്‍ച്ച വരള്‍ച്ചയിലേക്കും ഒടുവില്‍ തളര്‍ച്ചയിലേക്കും ” ഏയ് മനുഷ്യാ നിന്റെ നാശമടുക്കുമ്പോഴും നീയീ പുരോഗതിയില്‍ അഹങ്കരിക്കുന്നുവോ ?, നല്ലൊരു പുലരി നാം ആഗ്രഹിക്കുക .

ഹംസ മടിക്കൈ
ഹംസ മടിക്കൈ
thahani steels

Comments are closed.