സിവിൽ സർവീസ് പരീക്ഷാ പരിശീലനം; നമ്മൾ ചാവക്കാട്ടുകാർ ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓറിയന്റേഷൻ ക്യാമ്പും അഭിരുചി പരീക്ഷയും സംഘടിപ്പിച്ചു
ചാവക്കാട് : കേരള സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷനും നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ചാവക്കാട് ചാപ്റ്ററും ചേർന്നു സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന്റെ ഫൗണ്ടേഷൻ ക്ലാസുകളുടെ ഓറിയന്റേഷൻ ക്യാമ്പും അഭിരുചി പരീക്ഷയും സംഘടിപ്പിച്ചു. ഏഴാം ക്ലാസ് മുതൽ പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. മണത്തല ശ്രീചിത്ര ആയുർവേദ നേഴ്സിങ് ഹോമിൽ നടന്ന ക്യാമ്പ് നമ്മൾ ചാവക്കാട്ടുകാർ പ്രസിഡണ്ട് ഡോ. പി വി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പികെ ഷബീർ അധ്യക്ഷത വഹിച്ചു. കെ സി ശിവദാസ്, രവി ചങ്കത്ത്, എം.nഎ. മൊയ്തീൻ ഷാ, പി. എൻ.കൃഷ്ണൻ കുട്ടി, പി. എം.സ്മിത എന്നിവർ പ്രസംഗിച്ചു. സംസ്ഥാന പി ടി എ ജനറൽ സെക്രട്ടറി കെ. എം. ജയപ്രകാശ് ക്ലാസ്സ് നയിച്ചു. കേരളത്തിലെ അദ്ധ്യാപകരുടെയുംവിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സർവ്വോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിയ്ക്കുന്ന സംഘടനയാണ് കേരള സംസ്ഥാന പേരെന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ.
Comments are closed.