കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംസ്ഥാനത്തെ പൊതു വിതരണ സംവിധാനം തകര്‍ക്കുന്നു – മുസ്ലീംലീഗ്
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം തകര്‍ക്കുകയാണെന്ന് മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച്.റഷീദ് ആരോപിച്ചു. സംസ്ഥാനത്തെ ഭക്ഷ്യ ക്ഷാമത്തിന് പരിഹാരം കാണണമന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂര്‍ കമ്മിറ്റി ചാവക്കാട് സപ്ലെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനം അഭിമുഖീകരിക്കുന്ന ഭക്ഷ്യ പ്രതിസന്ധിയെ ലാഘവത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാണുന്നത്. സബ്‌സിഡി വെട്ടിച്ചുരുക്കിയ കേന്ദ്രത്തെ പഴിചാരി പ്രശ്‌നത്തെ രാഷ്ട്രീയവത്കരിച്ചു പാവങ്ങളെ പട്ടിണിയിലേക്ക് വലിച്ചിഴക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്. സമാപന യോഗത്തില്‍ മണ്ഡലം യൂത്ത ലീഗ് പ്രസിഡണ്ട് വി.എം മനാഫ് അധ്യക്ഷനായി. നേതാക്കളായ വി കെ മുഹമ്മദ്, പികെ ബഷീര്‍, ടി എ ഹാരിസ്, മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എ വി അലി അകലാട്, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ വിപി മന്‍സൂരലി, നൗഷാദ് തെരുവത്ത്, അഷ്‌കര്‍ കുഴിങ്ങര, എ. വി ഷജീര്‍ എന്നിവര്‍ പ്രസംഗിച്ചു.
നിഷാദ് ഒരുമനയൂര്‍, തൗഫീക് ചേറ്റുവ, പി.എച്ച്. തൗഫീഖ്, എം.സി ഗഫൂര്‍, മനാഫ് മന്ദലാംകുന്ന്‍, ഷാഫി എടക്കഴിയൂര്‍, സിഎം ഇസ്മായില്‍, ഹനീഫ മാളിയേക്കല്‍, ബാദുഷ അണ്ടത്തോട്, റിയാസ് കെ.എം, അസീസ് മന്ദലാംകുന്ന്, ടി.ആര്‍ ഇബ്രാഹിം, നൗഫല്‍ കുഴിങ്ങര, ഷജീര്‍ വട്ടംപാടം, അന്‍വര്‍ അസീസ്, എന്നിവര്‍ പ്രധിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.