mehandi new

മൂന്നാം ദിനം ഒന്നാം വേദിയിൽ രണ്ടാമതും സംഘർഷം – വിളിച്ചു വരുത്തി അപമാനിച്ചെന്ന് മ്യൂസിക് ബാൻഡ് ടീം – സംഘർഷത്തിന് പിന്നിൽ സംഘാടകർ

fairy tale

തൃശൂർ : ജില്ലാ കലോത്സവം ഉദ്ഘാടന വേദിയിൽ സംഘർഷം. മൂന്നാം ദിനമായ ഇന്ന് ജില്ലാ കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞു എം എൽ എ യും വിശിഷ്ടാതിഥികളും വേദി വിട്ടതിനു ശേഷം അരങ്ങേറിയ മ്യൂസിക് ഫ്യൂഷനിടെയാണ് സംഘർഷം ഉണ്ടായത്. ഒന്നാം വേദിയായ ഹോളി ഫാമിലി സ്കൂളിൽ രാവിലെ ഒൻപത് മണിമുതൽ ഇൻസ്‌ട്രുമെൻറൽ മ്യൂസിക് ആണ് പ്രോഗ്രാം ലിസ്റ്റിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. എന്നാൽ ഇതേ വേദിയിൽ  ഉദ്ഘാടനം ഇന്ന് പത്തുമണിക്ക് നടക്കുന്നതായി നോട്ടീസും ലഭിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞു പന്ത്രണ്ടു മണിയായിട്ടും വേദിയിൽ ഉദ്‌ഘാടനത്തോടനുബന്ധിച്ചുള്ള മ്യൂസിക് ഫ്യൂഷൻ തുടരുന്നത് സദസ്സിൽ ഒൻപതു മണിമുതൽ കാത്തിരിക്കുന്ന മത്സരാർത്ഥികൾക്ക്‌ അത്ര പിടിച്ചിരുന്നില്ല.

ഇതിനിടെ ഒഫീഷ്യൽ ബാഡ്ജ് ധരിച്ച കൺവീനർ ചാർജുള്ള അദ്ധ്യാപകൻ വേദിയിലെത്തി പ്രോഗ്രാം അവതരിപ്പിച്ചിരുന്നവരോട് പരിപാടി നിർത്തി ഇറങ്ങിപ്പോവാൻ ആക്രോശിക്കുകയായിരുന്നു. തുടർന്ന് ചേരിതിരിഞ്ഞു ബഹളമുണ്ടാവുകയും പോലീസ് ഇടപെടുകയും ചെയ്തു.

തൃശൂർ വിവേകോദയം സ്കൂൾ അധ്യാപകന്റെ നേതൃത്വത്തിൽ എച്ച് എസ്, എച്ച് എസ് എസ് വിദ്യാർത്ഥികളുടെ ടീമാണ് മ്യൂസിക് ഫ്യൂഷൻ അവതരിപ്പിച്ചിരുന്നത്. മുൻകൂട്ടി നിശ്ചയിക്കുകയും ക്ഷണിക്കുകയും ചെയ്ത് എത്തിയ കുട്ടികളെ അപമാനിച്ച് ഇറക്കി വിട്ടത് വേദനയുണ്ടാക്കിയെന്നു വിവേകോദയം സ്കൂൾ അദ്ധ്യാപകൻ പറഞ്ഞു. 

ഭരതനാട്യം ഫലപ്രഖ്യാപനം വസ്തുനിഷ്ടമല്ലെന്ന് ആരോപിച്ച് ഇന്നലെ ഇതേ വേദിയിൽ രക്ഷിതാക്കളും കാണികളും വിധികർത്താക്കളുമായുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ എത്തിയിരുന്നു. 

planet fashion

Comments are closed.