തീരദേശ ഹൈവേ: നഷ്ടപരിഹാരമുൾപ്പെടെ വിശദവിവരങ്ങൾ വെളിപ്പെടുത്തുക- ഗ്രാമസഭ
കടപ്പുറം : തീരദേശ നിവാസികളെ ആശങ്കയിലാഴ്ത്തുന്ന തീരദേശ ഹൈവേയുടെ കൃത്യമായ വിവരങ്ങളും ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സർവ്വേ നമ്പറും, വീട്ടു നമ്പറും, നഷ്ടപരിഹാരത്തുക എത്രയാണെന്നും കൃത്യമായി ഉടൻ വെളിപ്പെടുത്തണമെന്ന് ഗ്രാമസഭ.
കടപ്പുറം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് ഗ്രാമസഭയിൽ പി കെ അലി അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നു. യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറർ ആണ് പി കെ അലി.
അഞ്ചങ്ങാടി തൻവീറുൽ ഇസ്ലാം മദ്രസയിൽ വെച്ച് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂറലിയുടെ അധ്യക്ഷതയിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു.
കേരളോത്സവം 2022ൽ അത് ലിറ്റിക്സ് വിഭാഗത്തിൽ ഓവറോൾ നേടിയ ഗ്രാമവേദി അഞ്ചങ്ങാടി, ആർട്സ് വിഭാഗത്തിൽ ഓവറോൾ നേടിയ അക്ഷര പുന്നക്കച്ചാൽ, ചെന്നൈയിൽ വെച്ച് നടന്ന കെ ബി ഐ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ മിർസ മറിയം എന്നിവരെ ഗ്രാമസഭയിൽ ആദരിച്ചു.
കടപ്പുറം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭാജയൻ, ഏഴാം വാർഡ് മെമ്പർ എ വി അബ്ദുൽ ഗഫൂർ, അംഗനവാടി ടീച്ചർ ഭാരതി, കോർഡിനേറ്റർ ജെ എച്ച് ഐ ബിനായി എന്നിവർ സംസാരിച്ചു.
Comments are closed.