തീരദേശ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കടപ്പുറം : അക്ഷര കലാ സാംസ്‌കാരിക വേദിയും കടപ്പുറം പഞ്ചായത്ത് വാർഡ് പതിനൊന്നും സംയുക്തമായി ചാവക്കാട് താലൂക് ആശുപത്രിയുടെയും കടപ്പുറം ഗവണ്മെന്റ് ആശുപത്രിയുടെയും കീഴിൽ തീരദേശ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
അക്ഷര കലാ സാംസ്‌കാരിക വേദിയിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ് പതിനൊന്നാം വാർഡ് മെമ്പറും കടപ്പുറം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.

ക്ലബ് പ്രസിഡന്റ് ഷിബിലി മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുസ്‌തഫ, അക്ഷര ഗ്ലോബൽ കമ്മിറ്റി മെമ്പർ മുനീർ എന്നിവർ സംസാരിച്ചു.
ഗ്ലോബൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷംഷാദ്, ഗൾഫാൻ, രിസാബ്, സാദത്, ആഷിക്, റ്റി കെ മുസ്താക്ക് എന്നിവർ നേതൃത്വം നൽകി.

Comments are closed.