ബീച്ച് മോർണിംഗ് വൈബിൽ കളറായി ഫൺറൺ – താരങ്ങളായി കലക്ടറും കമ്മീഷണറും

ചാവക്കാട് : തൃശ്ശൂർ കൾച്ചറൽ ക്യാപ്പിറ്റൽ മാരത്തോൺ ന്റെ പ്രമോയുടെ ഭാഗമായി ചാവക്കാട് ബീച്ചിൽ സംഘടിപ്പിച്ച ഫൺറണിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. രാവിലെ ആറുമണിയോടെ തന്നെ ജില്ലാ കലക്ടർ ഉൾപ്പെടെ അത്ലെറ്റ്സും നാട്ടുകാരും ചാവക്കാട് ബീച്ചിൽ എത്തിയിരുന്നു.

ആറര മണിയോടെ ഫ്ലോട്ടിങ് ബ്രിഡ്ജ് പരിസരത്ത് നിന്നും കൂട്ടയോട്ടം ആരംഭിച്ചു. ജില്ലാ കലക്ടർ അര്‍ജുന്‍ പാണ്ഡ്യനും ജില്ലാ പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എസും ചേർന്ന് ഫൺറൺ ഫ്ലാഗ്ഓഫ് ചെയ്തു.
എൻഡ്യൂറൻസ് അത്‌ലറ്റ്സ് ഒഫ് തൃശ്ശൂർ (EAT) ഭാരവാഹികളും ചാവക്കാട് അത്ലറ്റിക് ടീമും (CAT) നേതൃത്വം നൽകി. പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ ശൗജാത് ( ഹയാത് ഹോസ്പിറ്റൽ ചാവക്കാട് ), ഈറ്റ് പ്രസിഡന്റ് കെ (രാമകൃഷ്ണൻ), കേറ്റ് (CAT) പ്രതിനിധികളായ സിയ ചാവക്കാട്, ഷാഫി, ബീച്ച് ലവേഴ്‌സ് പ്രതിനിധി കെ വി ഷാനവാസ്, നരസഭ കൗൺസിലർമാരായ ഫൈസൽ കാനാംമ്പുള്ളി, ഷാനവാസ്, ജഗൻ കണ്ടാണശേരി എന്നിവർ സംസാരിച്ചു.
ചാവക്കാട് ബീച്ചിൽ നിന്നും ആരംഭിച്ച ഫൺറൺ പുത്തൻകടപ്പുറം ഫിഷ് ലാന്റിംഗ് സെന്റർ പരിസരത്തെത്തി തിരിച്ച് ചാവക്കാട് ബീച്ചിൽ സമാപിച്ചു. ഓട്ടത്തിൽ പങ്കെടുത്തവർക്ക് പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു. ബീച്ചും പരിസരവും വൃത്തിയാക്കുന്ന ചാവക്കാട് നഗരസഭ കണ്ടിജെന്റ് ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു.
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിൽ ആദ്യമായി നടക്കുന്ന ഫുൾമാരത്തോണാണ് തൃശ്ശൂർ കൾച്ചറൽ ക്യാപ്പിറ്റൽ മാരത്തോൺ. ഇതിന്റെ രജിസ്ട്രേഷൻ നടപടികൾ തുടരുന്നു. ഓൺലൈൻ മുഖേനയാണ് രജിസ്ട്രേഷൻ. 42.2 കി.മീ,21.1 കി.മീ, 10 കി.മീ, 5 കി.മീ ഫൺറൺ എന്നീയിനങ്ങളിലായി 2500 ഓളം പേർ മാരത്തോണിൻ്റെ ഭാഗമാകും.
തൃശ്ശൂരിലെ ഓട്ടം -സൈക്ലിംഗ് – നീന്തൽ കൂട്ടായ്മയായ എൻഡ്യൂറൻസ് അത്‌ലറ്റ്സ് ഒഫ് തൃശ്ശൂർ (EAT) ജില്ലാ ഭരണകൂടം, സിറ്റി പോലീസ്, മുനിസിപ്പൽ കോർപ്പറേഷൻ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവരുടെ സഹകരണത്തോടെയാണ് മാരത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്.
രജിസ്ട്രേഷനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക
Registration Link :
https://reg.myraceindia.com/MRTS/TCCM2025

Comments are closed.