ഗുരുവായൂര്‍: സാമൂഹികപരിവര്‍ത്തനത്തില്‍ ആവേശകരമായ ചരിത്രംകുറിച്ച ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന്റെ സ്മരണ പുതുക്കി.
സമരത്തിന്റെ 86-ാംവാര്‍ഷികദിനമായി നവംബര്‍ ഒന്നിന് ദേവസ്വം സത്രം അങ്കണത്തിലെ സ്മാരകസ്തൂപത്തില്‍ വിവിധ രാഷ്ടീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് പുഷ്പ്പാര്‍ച്ചന നടത്തി.
അനുസ്മരണച്ചടങ്ങ് നഗരസഭാധ്യക്ഷ പ്രൊഫ. പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷനായി.
ഡി.സി.സി. സെക്രട്ടറി വി. വേണുഗോപാല്‍, ബി.ജെ.പി. നേതാവും കൗണ്‍സിലറുമായ ശോഭാ ഹരിനാരായണന്‍, എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദന്‍, വേട്ടുവ മഹാസഭ താലൂക്ക് പ്രസിഡന്റ് വിജയന്‍ വടക്കേക്കാട്, ബ്രാഹ്മണ സഭ ജില്ലാ സെക്രട്ടറി ജി.കെ. പ്രകാശന്‍, എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ് വി. ബാലകൃഷ്ണന്‍ നായര്‍, ദേവസ്വം ചീഫ് ഫിനാന്‍സ് ഓഫീസര്‍ വി. നാരായണന്‍കുട്ടി, ഷാജു പുതൂര്‍, ബാലന്‍ വാറണാട്ട് എന്നിവര്‍ പ്രസംഗിച്ചു. ജനു ഗുരുവായൂര്‍ ആമുഖപ്രഭാഷണം നടത്തി.