സി ഐ ടി യു തൃശൂര്‍ ജില്ല സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഗുരുവായൂര്‍: ഗുരുവായൂരിലും ചാവക്കാടുമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കുന്‍ന സി ഐ ടി യു തൃശൂര്‍ ജില്ല സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രതിനിധി സമ്മേളനം കെ പി വത്സലന്‍ നഗറില്‍(ഗുരുവായൂര്‍ നഗരസഭാ ടൗണ്‍ഹാള്‍) ഞയാറാഴ്ച്ച രാവിലെ ആരംഭിച്ച് തിങ്കളാഴ്ച്ച സമാപിക്കും.സിഐടിയു സംസ്ഥാന സെക്രട്ടറി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ കെ ഒ ഹബീബ്, കെ കെ ദിവാകരന്‍, എസ് ശര്‍മ്മ, എം ചന്‍ദര്ന്‍, കെ ചന്‍ദ്രന്‍പിള്ള, വി എസ് മണി എന്‍നിവര്‍ പങ്കെടുക്കും. തിങ്കളാഴ്ച്ച വൈകീട്ട് ചാവക്കാട് സി ഒ പൗലോസ് മാസ്റ്റര്‍ നഗറില്‍ പൊതുസമ്മേളനം നടക്കും. ഗുരുവായൂരില്‍ നിന്നും പുറപ്പെട്ടു ചാവക്കാടെത്തുന്ന തൊഴിലാളിറാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം തൊഴില്‍ എക്‌സൈസ് മമന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തില്‍ ജയരാജ് വാര്യര്‍ അവതരിപ്പിക്കുന്ന കാരിക്കേച്ചര്‍ നടക്കും.
സമ്മേളനത്തിന്‍റെ ഭാഗമായി ഞായറാഴ്ച്ച വൈകീട്ട് ഒ എന്‍ വി നഗറില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ ഉദ്ഘാടനം ചെയ്യും. അനില്‍ ചേലമ്പ്ര, പി ടി കുഞ്ഞിമുഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുക്കും., സമ്മേളനത്തിനോടനുബന്ധിച്ച് ഗുരുവായൂര്‍ തമ്പുരാന്‍പടിയിലും ചാവക്കാട് മണത്തലയിലും സെമിനാറുകള്‍ നടന്നു. പതാക, കൊടിമരജാഥകള്‍ വെള്ളിയാഴ്ച്ച ആരംഭിക്കും. പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്തുന്നതിനുള്ള പതാക വഹിച്ചുകൊണ്ടുള്ള സിഐടിയു ജില്ലാ ജോയിന്‍റ് സെക്രട്ടറി ബാബു എം പാലിശ്ശേരി ജാഥാക്യാപ്റ്റനായുള്ള പതാക ജാഥ കുന്നംകുളം ഏരിയായിലെ കണ്ടാണശ്ശേരി കെ കെ കേശവന്‍സ്മൃതി മണ്ഡപത്തില്‍ നിന്നും പ്രയാണമാരംഭിക്കും. കെ വി ഹരിദസ് ക്യാപ്റ്റനായുള്ള കൊടിമരജാഥ മണലൂര്‍ ഏരിയായിലെ അന്തിക്കാട്ടെ രക്തസാക്ഷി പി കെ നാരായണന്‍ നഗറില്‍നിന്നാരംഭിക്കും. ജില്ലാ പ്രസിഡന്‍റ് കെ എഫ് ഡേവീസ് ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ പര്യടനം നടത്തി ശനിയാഴ്ച്ച വൈകീട്ട് ചാവക്കാട്ടെ പൊതുസമ്മേളന നഗരിയില്‍ സമാപിക്കും. തുടര്‍ന്നു സ്വഗതസംഘം ചെയര്‍മാന്‍ പതാക ഉയര്‍ത്തും.
108 യൂണിറ്റുകളില്‍ നിന്നായി 151000 തൊഴിലാളികളെ പ്രതിനിധീകരിച്ച് 341 അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ എം കൃഷണദാസ്, ജനറല്‍ കണ്‍വീനര്‍ എന്‍ കെ അക്ബര്‍, ട്രഷറര്‍ ടി ടി ശിവദാസ്, ഗുരുവായൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ പി വിനോദ്, ജി കെ പ്രകാശ്, ആര്‍ വി ഷെരീഫ്, ആര്‍ വി ഇക്ബാല്‍, ജയിംസ് ആളുര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments are closed.