mehandi new

മാളിയേക്കല്‍ ഹംസ സാഹിബിന്‍റെ മരണത്തില്‍ അനുശോചിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

maliyekkalhamsaപാലയൂര്‍: മാളിയേക്കൽ ഹംസ സാഹിബിന്‍റെ മരണത്തില്‍ അനുശോചന യോഗം നടത്തി. ചാവക്കാട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌, ദീർഘ കാലം ചാവക്കാട് റൂറൽ ബാങ്ക് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, കെപിസിസി മെമ്പർ, മുൻ തൃശ്ശൂർ ജില്ലാ ഡിസിസി ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചയാളാണ് പരേതന്‍. ഇന്നലെയായിരുന്നു മരണം.
പാലയൂര്‍ പൌരാവലിയുടെ നേതൃത്വത്തില്‍ നടന്ന അനുശോചന യോഗത്തില്‍ വിവിധ പാര്‍ട്ടി നേതാക്കള്‍ സംബന്ധിച്ചു.

നൗഷാദ് തെക്കുംപുറം സ്വാഗതം പറഞ്ഞു. പി കെ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. അനീഷ് പാലയൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എൻ കെ അക്ബർ, മുസ്‌ലിംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് അബ്‌ദുറഹി, ബി ജെ പി മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ ടി പ്രസന്നൻ, കൗൺസിലർമാരായ ഷാഹിന സലിം, പി .വി .പീറ്റർ, സി എം സഗീർ, കെ നവാസ്, യാതീന്ദ്രദാസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
ഡി സി സി പ്രസിഡന്റ് ടി എൻ പ്രതാപൻ, ഡി സി സി വൈസ് പ്രസിഡന്റ് പി എ മാധവൻ, മുൻ എം എൽ എ ടി വി ചന്ദ്രമോഹൻ, അഷ്റഫ് കോക്കൂർ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എച് റഷീദ്, ഇൻകാസ് ദുബായ് കമ്മിറ്റി പ്രധിനിധികള്‍ എന്നിവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.