ഗുരുവായൂർ: പുത്തമ്പല്ലി സൗത്ത് എൻ.എസ്.എസ്. വനിതാ സമാജത്തിൻറെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തിൻറെ ഭാഗമായി സംഘടിപ്പിച്ച രാമായണ പാരായണം വിദ്യാധിരാജ ഗുരുകുലം പ്രസിഡൻറ് സി.എൻ. ദാമോദരൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് ഒ.കെ. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. ശാന്ത ദാമോദരൻ നായർ, ഇന്ദിരാദേവി, എം.ബി. ജയശ്രീ, ബി. ശശിധരൻ നായർ, കെ.കെ. ഗോപാലകൃഷ്ണ മേനോൻ എന്നിവർ സംസാരിച്ചു. വനിതാ സമാജത്തിൻറെ ആഭിമുഖ്യത്തിലുള്ള രാമായണ പാരായണം കരയോഗ അംഗങ്ങളുടെ വീടുകളിൽ നടക്കും.