പാടൂർ: ചന്ദ്രിക ദിനപത്രം പാവറട്ടി ഏരിയാ ലേഖകനും മുസ്ലിം ലീഗ് മണലൂർ നിയോജക മണ്ഡലം സെക്രട്ടറിയുമായ പാടൂർ പുളിച്ചാറം വീട്ടിൽ ചക്കനാത്ത് പരേതനായ ഹമീദിന്റെ മകൻ ഉമ്മർ ചക്കനാത്തി (43)ന്‍റെ നിര്യാണത്തില്‍ കേരള ജേര്‍ണലിസ്റ്റ് യൂണിയനും പാവറട്ടി പ്രസ്സ്ഫോറവുംഫോറംഅനുശോചിച്ചു.
അലീമുൽ ഇസ്ലാം മദ്രസ പിടിഎ പ്രസിഡന്റ്, സുന്നി ജുവജന സംഘം ജില്ല സെക്രട്ടറി, സമസ്ത പാടൂർ റേഞ്ച് കോ- ഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറിയുമാണ് പരേതന്‍. മുസ്ലിം യൂത്ത് ലീഗ് ജില്ല സെക്രട്ടറി, യൂത്ത് ലീഗ് മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, പ്രസ് ഫോറം പാവറട്ടി പ്രസിഡന്റ്, മുസ്ലിം ലീഗ് പാവറട്ടി പഞ്ചായത്ത് ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ:താഹിറ. മക്കൾ: സഫ് വാൻ, സഫ്നാസ്.
കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന ട്രഷറര്‍ ഇ എം ബാബു, സംസ്ഥാന വൈസ് പ്രസിഡണ്ട് ജോഫി ചൊവ്വന്നൂര്‍, ചാവക്കാട് മേഖലാ പ്രസിഡണ്ട് ടി ബി ജയപ്രകാശ് എന്നിവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് അനുശോചനം രേഖപ്പെടുത്തി.
പാവറട്ടി പ്രസ് ഫോറം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് ബിജോയ് പെരുമാട്ടിൽ അധ്യക്ഷത വഹിച്ചു.