പാവറട്ടി: പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ അഞ്ച് പഞ്ചായത്തില്‍ ബുധനാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പാവറട്ടി സ്റ്റേഷന്‍ പരിധിയിലെ വെങ്കിടങ്ങ്, മുല്ലശ്ശേരി, എളവള്ളി, പാവറട്ടി, വാടാനപ്പള്ളി സ്റ്റേഷന്‍ പരിധിയിലെ എങ്ങണ്ടിയൂര്‍ എന്നിവിടങ്ങളില്‍ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.