mehandi new

ആഷിഫിന്റെ വേർപാട് – അനുശോചന യോഗം നടത്തി

fairy tale

ചാവക്കാട് : മണത്തല മേഖല കമ്മിറ്റി വർക്കിംഗ് പ്രസിഡന്റും, ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷററുമായ ഇസഹാഖ് മണത്തലയുടെ മകൻ ആഷിഫിന്റെ നിര്യാണത്തിൽ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി അനുശോചന യോഗം നടത്തി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു.

planet fashion

ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ടി എച്ച് റഹീം, സേവാദൾ സംസ്ഥാന സെക്രട്ടറി അനിത ശിവൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല, മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാർ റുക്കിയ ഷൗകത്ത്, ഷാഹിജ മുസ്തഫ, മണ്ഡലം സെക്രട്ടറിമാർ ഷൗകത്ത്, സക്കീർ ഹുസൈൻ ചന്ദനപറമ്പിൽ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം കോപ്പര, യൂനസ്, കെ പി അഷറഫ് , സാലിഹ്, നൗഷാദ് എന്നിവർ പ്രസംഗിച്ചു.

Comments are closed.