ഗുരുവായൂര്‍ : ഗുരുവായൂര്‍ ചേംമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ ഗുഡ്‌സ് സര്‍വ്വീസ് ടാക്‌സും ഇന്ത്യന്‍ സമ്പദ് ഘടനയും എന്ന
വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ധനകാര്യ വിദഗ്ദ്ധന്‍ ഡോ.കെ. ശാന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ്
പി.വി.മുഹമ്മദ് യാസീന്‍ അധ്യക്ഷത വഹിച്ചു. ധനകാര്യ വിദഗ്ദ്ധന്‍ സി.വി രാജന്‍ ക്ലാസെടുത്തു. മര്‍ച്ചന്റ്‌സ് അസോയിയേഷന്‍ പ്രസിഡന്റ്
ടി.എന്‍.മുരളി, കെ.വി.അബ്ദുള്‍ ഗഫൂര്‍, അഡ്വ.രവിചങ്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു.