വോൾഗ ഷൗക്കത്തിനെ കോൺഗ്രസ്സ് പ്രവർത്തകർ അനുസ്മരിച്ചു


ചാവക്കാട് : മുൻസിപ്പാലിറ്റി നൂറ്റി നാല്പത്തി മൂന്നാം ബൂത്ത് പ്രസിഡൻ്റായിരുന്ന വോൾഗ ഷൗക്കത്തിന് കോൺഗ്രസ്സ് പ്രവർത്തകർ കേരള മൈതാനിയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കോൺഗ്രസ്സ് പ്രവർത്തകർക്ക് എന്നും മാത്രകയായിട്ടുള്ള സത്യസന്ധനായ പ്രവർത്തകനായിരുന്നു ഷൗക്കത്ത് എന്ന് ഡിസിസി സെക്രട്ടറി കെഡി വീരമണി തൻ്റെ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു
നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ അദ്ധ്യക്ഷത വഹിച്ചു. കെ കെ ഹിറോഷ്, ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് കെ.വി ഷാനവാവാസ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിസ്രിയ മുഷ്ത്താഖ് അലി, കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് സി. മുഷ്ത്താക്ക് അലി, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി, കെ.ബി വിജു, ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറി സി. സാദിഖ് അലി, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറി ഋഷി ലാസർ പാലയൂർ, ചാവക്കാട് മുൻസിപ്പൽ കൗൺസിലർ പി. കെ കബീർ, ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് കെ.വി യൂസഫ് അലി, സി.പി കൃഷ്ണൻ, ഐ എൻ ടി യു സി മണ്ഡലം പ്രസിഡൻ്റ് ഷൗക്കത്ത്, മുൻ കെ എസ് യു താലൂക്ക് പ്രസി ഡൻ്റ് കെ.ഡി പ്രശാന്ത്, സി.പി വേണു, പി. കെ രാധാക്രഷ്ണൻ, ന്യൂനപക്ഷ സെൽ പ്രസിഡൻ്റ് ആർ കെ നവാസ് പി.എ നാസർ എന്നിവർ സംസരിച്ചു.
തുടർന്ന് നടന്ന അന്നദാന വിതരണം യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സി എസ്സ് സൂരജ് ഉദ്ഘാടനം ചെയ്തു.

Comments are closed.