ഗുരുവായൂര്‍: നേതൃത്വത്തിന്‍റെ നിലപാടുകളില്‍ പ്രതിഷേധിച്ച്‌  വിവിധ തലങ്ങളിലെ ഭാരവാഹികള്‍ അടക്കമുള്ളവര്‍ കോണ്‍ഗ്രസ് ഐയില്‍ നിന്ന് രാജിവെച്ച് എല്‍ ഡി എഫ് സഖ്യകക്ഷിയേ കോണ്‍ഗ്രസ് എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അനൂപ് പെരുമ്പിലാവില്‍, കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എന്‍. പെരുമാള്‍, മഹിള കോണ്‍ഗ്രസ് ജില്ല നിര്‍വാഹക സമിതി അംഗം അജിത ഗോപാലകൃഷ്ണന്‍,  യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.വി. ലക്ഷ്മിദേവി എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് എസില്‍ ചേരുന്നത്. ഞായറാഴ്ച രാവിലെ പത്തിന് മാത കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ പുതിയ അംഗങ്ങളെ കോണ്‍ഗ്രസ് എസിലേക്ക് സ്വീകരിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് സി.ആര്‍. വത്സന്‍ അധ്യക്ഷത വഹിക്കും.  പി.കെ. സെയ്താലിക്കുട്ടി, അനൂപ് പെരുമ്പിലാവില്‍, പി.എന്‍. പെരുമാള്‍, അജിത ഗോപാലകൃഷ്ണന്‍, ടി.കെ. ശശിധരന്‍, മായാമോഹനന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.