ഗുരുവായൂർ : ഇക്കഴിഞ്ഞ സിവിൽ സർവ്വീസ് പരീക്ഷയിൽ 185-ാം റാങ്ക് നേടി ഗുരുവായൂരിന് അഭിമാനമായി മാറിയ കുമാരി റുമൈസ ഫാത്തിമയെ നഗരസഭ കോൺഗ്രസ്സ് കൗൺസിലർമാരും യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയും സംയുക്തമായി വീട്ടിൽ ചെന്ന് അനുമോദിച്ചു.

യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് സി എസ് സൂരജ് അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൻ ഷൈലജ ദേവൻ ഉദ്ഘാടനം നിർവ്വഹിച്ചു. കൗൺസിലർമാരായ ആന്റോ തോമസ്, അനിൽകുമാർ ചിറക്കൽ, സുഷബാബു, പ്രിയ രാജേന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഗുരുവായൂരിലെ ഇന്ദ്രനീലം ബിൽഡേഴ്സ് മാനേജിങ്ങ് ഡയറക്ടർ ആർ.വി.ലത്തീഫിൻ്റെ മകളാണ് റുമൈസ്. നൂറ്റി എൻപത്തി അഞ്ചാമത് റാങ്കാണ് ഇവർക്ക് ലഭിച്ചത്.