mehandi new

കൺസോൾ സാന്ത്വന സംഗമം നടത്തി ഡയാലിസിസ് കൂപ്പൺ വിതരണം ചെയ്തു

fairy tale

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് മാസം തോറും നടത്തിവരാറുള്ള ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും കൺസോൾ കോർണറിൽ നടന്നു.

planet fashion

രോഗം കണ്ടെത്തുന്നതിന് മുമ്പെ തന്നെ അത് തടയാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന്   ഒല്ലൂർ പോലീസ് എസ് എച്ച് ഒ  ഇൻസ്പെക്ടർ ഫർഷാദ് പറഞ്ഞു. കൺസോൾ സാന്ത്വന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യ അതിഥികളായി വിദ്യ റസിഡന്റ്സ് ഗ്രൂപ്പ് ചെയർമാൻ വിദ്യ മണി, സിനി ആക്ടറും സംവിധായകനുമായ  മൈ റേഡിയോ 90 എഫ്.എം. ഡയറക്ടർ ആർ ജെ സുബ്ബു എന്നിവർ പങ്കെടുത്തു. പ്രസിഡന്റ് ജമാൽ താമരത്ത് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് മുൻ പ്രസിഡണ്ട് അബ്ദു പി.വി, പ്രവാസി ചാപ്റ്റർ പ്രതിനിധി ഡോക്ടർ. ടി പി ഫൈസൽ. ശരീഫ് കായൽ കടവ് എന്നിവർ  ആശംസകൾ നേർന്നു പ്രസംഗിച്ചു. വൈസ് പ്രസിസണ്ട് ഹക്കീം ഇമ്പാറക്ക്, ട്രസ്റ്റിമാരായ സി എം  ജനീഷ്, ആർ.വി. കമറുദീൻ, നൗഷാദ് അലി. എം.കെ, സ്റ്റാഫംഗങ്ങളായ സൈനബ, സൗജത്ത് നിയാസ്, റമീസ് എന്നിവർ സാന്ത്വന സംഗമത്തിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി.എം.അബ്ദുൾ ഹബീബ് സ്വാഗതവും ട്രഷറർ വി.കാസിം നന്ദിയും പറഞ്ഞു.

Comments are closed.