mehandi new

ലോക പ്രമേഹദിനത്തിൽ സൗജന്യ ഇൻസുലിൻ വിതരണം ചെയ്തു

fairy tale

ചാവക്കാട്: കൻസോൾ മെഡിക്കൽ ചാരിററബിൾ ട്രസ്റ്റ്, ഡോക്ട്ടേഴ്‌സ് മെഡിക്കൽസുമായി സഹകരിച്ച് ലോക പ്രമേഹ ദിനത്തിൽ സൗജന്യമായി ഇൻസുലിൻ വിതരണം ചെയ്തു.

planet fashion

കൺസോൾ പ്രസിഡന്റ്‌ സി. കെ. ഹക്കീം ഇമ്പാർക്കിന്, ഡോക്ടർസ് മെഡിക്കൽസ് ഡയറക്ടർമാരായ, ടി. പി. അബ്ദുൽകരീം, വി. പി. ഉമ്മർ കുഞ്ഞി എന്നിവർ ചേർന്ന് ഇൻസുലിൻ കിറ്റ് കൈമാറി.

ചാവക്കാട് താലൂക്ക് ഹോസ്പിറ്റൽ റോഡ് ജംഗ്ഷനിൽ ഡോക്ടർസ് മെഡിക്കൽസിന്റെ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ പ്രമേഹ രോഗത്തിന്റെ വ്യാപനതെതകുറിച്ച് കൺസോൾ പ്രസിഡന്റ്‌ ഹക്കിം ഇമ്പാർക്ക് സംസാരിച്ചു.

മുഷ്ത്താഖ്, കൺസോൾ സെക്രട്ടറി ജമാൽ താമരത്ത്, ട്രഷറർ വി.കാസ്സിം, ഗ്ലോബൽ കോർഡിനേറ്റർ സി. എം. ജനീഷ്, ട്രസ്റ്റിമാരായ വി.എം. സുകുമാരൻ, ലത്തീഫ് അമേങ്കര, പി.പി. അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.