mehandi new

കൺസോൾ ചെയ്യുന്നത് തുല്യതയില്ലാത്ത സേവനം – ഡോ: പി. വി. മധുസുദനൻ

fairy tale

ചാവക്കാട്: തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവർത്തനമാണ് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയ്യുന്നതെന്ന് ഡോ: പി. വി മധുസുദനൻ അഭിപ്രായപ്പെട്ടു. ജൂൺ മാസത്തെ സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം ഓൺലൈനിൽ ഉത്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

planet fashion

ഈ കോവിഡ് കാലഘട്ടത്തിലും കൺസോൾ നൽകുന്ന സഹായങ്ങൾ വളരെ വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രസ്റ്റ് പ്രസിഡണ്ട്‌ സി.കെ.ഹക്കീം ഇമ്പാർക്ക് അധ്യക്ഷത വഹിച്ചു.

കോൺസോൾ ജനറൽ സെക്രട്ടറി അബ്ദുൽ ഹബീബ്, സെക്രട്ടറി ജമാൽ താമരത്ത്, ഗ്ലോബൽ കോർഡിനേറ്റർ സി. എം ജെനീഷ്, ഫിനാൻഷ്യൽ കോഡിനേറ്റർ കെഎം റഹ്മത്തലി, ട്രഷറർ വി കാസിം എന്നിവർ സംസാരിച്ചു.

Ma care dec ad

Comments are closed.