Header

വൃക്ക രോഗിക്ക് കടലിനക്കരെ നിന്ന് കാരുണ്യ സ്പര്‍ശം

ചാവക്കാട് : വൃക്ക രോഗിക്ക് കടലിനക്കരെ നിന്ന് കാരുണ്യ സ്പര്‍ശം. ബ്ലാങ്ങാട്  കാട്ടില്‍ മഹല്ല് ഗള്‍ഫ് കൂട്ടായ്മയാണ് വൃക്ക രോഗിയായ യുവാവിന് ചികിത്‌സാ സഹായം എത്തിച്ചത്. വര്‍ഷങ്ങളായി വൃക്കരോഗത്താല്‍ കഴിയുന്ന യുവാവിന് ആഴ്ചയില്‍  മൂന്നു തവണ ഡയാലീസസ് വേണ്ടിവരുന്നുണ്ട്. നിര്‍ദ്ധനായ യുവാവ്  സാമ്പത്തിക പ്രയാസം  മൂലം പ്രയാസപ്പടുകയാണ്. പെട്ടിക്കട നടത്തിയാണ് ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം പോറ്റിയിരുന്നത്. അസുഖം മൂലം കട തുറക്കാന്‍ കഴിയാതെയായി.  മഹല്ല് ഖത്തീബ്  എം മൊയ്തീന്‍കുട്ടി അല്‍ ഖാസിമി ധനസഹായം കൈമാറി. ജുമാഅത്ത് ജനറല്‍ സെക്രട്ടറി സി ഹസന്‍ കോയ ഹാജി, കൂട്ടായ്മ ഭാരവാഹികളായ വി കെ സലീം,  സക്കീര്‍ ചാലില്‍, മയ്യത്ത് പരിപാലന സംഘം പ്രസിഡന്റ് ഷഹീം, കെ വി ഷാഹു, ബഷീര്‍ പാലപ്പെട്ടി,  മിര്‍സാദ് ചാലില്‍, ഷാനി എ വി, ഷാനവാസ് എ വി, റാഫി വലിയകത്ത്, പി വി അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു. യു എ ഇ, ഖത്തര്‍, ബ്ഹറൈന്‍, സൗദ്യ അറേബ്യ, കുവൈത്ത് എന്നീ സ്ഥലങ്ങളിലാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. ആഴ്ചകള്‍ മാത്രം പ്രായമുള്ള മഹല്ല് കൂട്ടായ്മയുടെ ആദ്യ ജീവകാരുണ്യ പ്രവര്‍ത്തനമാണ് ഇന്നലെ നടന്നത്.

Comments are closed.