ചേറ്റുവ പാടം പ്രദേശത്ത് നടപ്പാതയോട് കൂടി കാന നിർമ്മാണം ആരംഭിച്ചു
ചേറ്റുവ : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചേറ്റുവ പാടം കോളനിയിലേക്കുള്ള നടപ്പാതയുടെ നിർമ്മാണം ആരംഭിച്ചു.
വെള്ളക്കെട്ടുള്ള നാലടി വഴിയിലൂടെയായിരുന്നു പ്രദേശവാസികൾ വീടുകളിലേക്ക് നടന്നു പോയിരുന്നത്.
ഈ ഭാഗത്ത് കാന നിർമ്മാണം പൂർത്തീകരിക്കുന്നത്തോടെ ഒരു മീറ്റർ വീതിയിലുള്ള നടപ്പാത കൂടി തയ്യാറാകും. ഇതിനായി 5 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് ചെലവഴിച്ചു.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്‌രിയ മുസ്താക്കലി നിർമാണം ഉദ്ഘാടനം ചെയ്തു.
കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഷിത കുണ്ടിയത്ത്, കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി പി മൻസൂർ അലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി വി സുബ്രഹ്മണ്യൻ, വാർഡ് മെമ്പർ എ വി അബ്ദുൽ ഗഫൂർ, പൊതു പ്രവർത്തകർ നാട്ടുകാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
Comments are closed.