mehandi new

എടക്കഴിയൂരിൽ ഒരേ സ്ഥലത്ത് സമാനമായ രണ്ടു പദ്ധതികൾക്ക് പിന്നിൽ അഴിമതി – യു ഡി എഫ്

fairy tale

എടക്കഴിയൂർ : പുന്നയൂർ പഞ്ചായത്ത് ഭരണസമിതി പഞ്ചവടി ബീച്ചിൽ സ്വകാര്യ വ്യക്തി വിട്ടു നൽകിയ സ്ഥലത്ത് അമ്പത്തിരണ്ട് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് പിന്നിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് പുന്നയൂർ പഞ്ചായത്ത്‌ ഭരണ സമിതിയിലെ യു ഡി എഫ് അംഗങ്ങൾ കുറ്റപ്പെടുത്തി.
ദേശീയ പാതയിലെ യാത്രക്കാർക്ക് വിശ്രമിക്കുന്നതിനു വേണ്ടി സർക്കാർ വിഭാവനം ചെയ്തിട്ടുള്ള പദ്ധതി ദേശീയപാതയിൽ നടപ്പിലാക്കാതെ പഞ്ചവടി ബീച്ചിൽ സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് നിർമ്മിക്കുന്നത് സ്ഥലം നൽകിയ വ്യക്തിക്ക് സാമ്പത്തിക ലാഭം ലഭിക്കുന്നതിന് വേണ്ടിയാണ്. ഇതിന് പിന്നിലുള്ള താല്പര്യം അഴിമതിയാണ്. ഇത് യു ഡി എഫ് അംഗങ്ങൾ നേരത്തെ ചൂണ്ടികാണിച്ചിട്ടുള്ളതാണ്.
ടേക് എ ബ്രേക്ക് നിർമ്മിക്കുന്ന ഭാഗത്തേക്കുള്ള റോഡ് നവീകരണത്തിന് ഇരുപത്താറു ലക്ഷം രൂപ വകയിരുത്തിയിട്ടുള്ളതും അഴിമതിയുടെ ഭാഗമാണ്.
പ്രതിപക്ഷത്തെ പല അംഗങ്ങളുടെയും വാർഡുകളിലേക്ക് നാളിതുവരെ ഒരു രൂപ പോലും വകയിരുത്താത്ത സാഹചര്യത്തിലാണ് ഇത്രയും വലിയ തുക ചിലവഴിച്ച് അപ്രസക്തമായ ഒരു പദ്ധതിയുമായി പഞ്ചായത്ത് മുന്നോട്ട് പോകുന്നത് യു ഡി എഫ് അംഗങ്ങൾ പറഞ്ഞു.

നിർദ്ദിഷ്ട തീരദേശപാതയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള റസ്റ്റിങ് പ്ലെയ്സ് ടേക് എ ബ്രേക്ക് നിർമ്മിക്കുന്ന സ്ഥലത്തിന് ഇരുന്നൂറ് മീറ്റർ മാത്രം തെക്ക് ഭാഗത്ത് കാദിരിയ ബീച്ചിൽ ആണ്.
ഇത് തൽസ്ഥാനത്ത് നിന്നും മാറ്റുവാൻ ആവശ്യപ്പെട്ടു കേരള റോഡ് ഫണ്ട് ബോർഡ്‌ മേധാവിക്ക് പഞ്ചായത്ത് പ്രസിഡണ്ട് കത്ത് നൽകിയിരുന്നു. തീരദേശ ദേശീയപാതയുടെ അലൈൻമെന്റ് അന്തിമ ഘട്ടത്തിലാണെന്നും നിർദ്ദിഷ്ട റസ്റ്റിങ് പ്ലെയ്സ് മാറ്റുവാൻ കഴിയില്ലെന്നുള്ള മറുപടി പഞ്ചായത്തിന് ലഭിച്ച സ്ഥിതിക്ക് വലിയ തുക ചെലവഴിച്ച് പഞ്ചായത്ത് നിർമ്മിക്കുന്ന ടേക്ക് എ ബ്രേക്ക് ഫണ്ട് ദുരുപയോഗം ചെയ്യലും സ്വാകാര്യ വ്യക്തിയെ സഹായിക്കലുമാണ്. ഇത് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് ഭരണസമിതി യോഗത്തിൽ പ്രതിപക്ഷം ആവശ്യപെട്ടെങ്കിലും നിലവിൽ നിശ്ചയിച്ച സ്ഥലത്ത് തന്നെ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനവുമായി യോഗം മുന്നോട്ട് പോവുകയായിരുന്നു. യോഗത്തിൽ പങ്കെടുത്ത യു ഡി എഫ് അംഗങ്ങളായ സി അഷ്‌റഫ്, അസീസ്‌ മന്ദലാംകുന്ന്, ജസ്ന ഷെജീർ, സുബൈദ പുളിക്കൽ, ബിൻസി റഫീഖ് എന്നിവർ തങ്ങളുടെ വിയോജീപ്പ് രേഖപ്പെടുത്തിയിരുന്നു.

തീരദേശ ഹൈവേയുടെ റെസ്റ്റിങ് പ്ലേസ് ന് സമീപത്തുതന്നെ ടേക് എ ബ്രെക്ക് നിർമിക്കുന്ന പദ്ധതിയുമായി പഞ്ചായത്ത്‌ മുന്നോട്ട് പോവുകയാണെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് യു ഡി എഫ് നേതൃത്വം നൽകുമെന്ന് പ്രസ്ഥാവനയിൽ പറഞ്ഞു.

Royal footwear

Comments are closed.