Header

ബാലശാസ്ത്ര കോൺഗ്രസ്സ് സമാപിച്ചു – സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി മമ്മിയൂർ എൽ എഫ് സ്‌കൂൾ

ചാവക്കാട് : സെന്റ് മേരീസ് കോളേജ് തൃശ്ശൂരിൽ നവം 29 30 തിയ്യതികളിലായി നടന്നു വന്ന ജില്ലാതല ബാലശാസ്ത്ര കോൺഗ്രസ്സ് സമാപിച്ചു.
ജില്ലയിലെ അറുപതോളം സ്കൂളുകളാണ് പ്രബന്ധങ്ങൾ അവതരിപ്പിച്ചത്.
പാരിസ്ഥിതിക, മാലിന്യ, കാർഷിക, ജൈവിക വിഷയങ്ങളെ കുറിച്ച് പഠിച്ചാണ് വിദ്യാർത്ഥികൾ ഗവേഷണ പ്രബന്ധങ്ങൾ തയ്യാറാക്കി പ്രശ്നപരിഹാരങ്ങൾ നിർദേശിച്ചത്.
ഡി.എസ്.റ്റി, നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്, കെ.എസ് സി.റ്റി. ഇ, പൊതു വിദ്യഭ്യാസ വകുപ്പ്, ദേശീയ ഹരിത സേന, ഗ്രീൻ ഹാബിറ്റാറ്റ്, സെന്റ് മേരീസ് കോളേജിലെ രസതന്ത്ര വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ശാസ്ത്ര കോൺഗ്രസ്സ് സംഘടിപ്പിച്ചത്.

സംസ്ഥാന തലത്തിൽ കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന പ്രബന്ധാവതരണത്തിൽ പങ്കെടുക്കാൻ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് ഉൾപ്പെടെ ജില്ലയിൽ നിന്നും ആറു സ്കൂളുകൾ അർഹത നേടി.
തൃശൂർ എ സ് സി എച്ച് എസ്, ചൂണ്ടൽ എൽ ഐ ജി എസ്, വെള്ളാനിക്കര കെ എ യു എച്ച് എസ്, പട്ടിക്കാട് ജി എച്ച് എസ്, പുലിയന്നൂർ ജി യു പി എസ് എന്നിവയാണ് അർഹതനേടിയ മറ്റു സ്കൂളുകൾ

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അധ്യക്ഷത വഹിച്ച യോഗത്തിൽ ശാസ്ത്രജ്ഞൻ ഡോ. പി. എസ് ഈസ ലൂമിനസ് ലിക്വിഡ് തയ്യാറാക്കി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര പത്രപ്രവർത്തകൻ കെ. കൃഷ്ണകുമാർ മുഖ്യാഥിതിയായി. പ്രശസ്ത ശാസ്ത്ര പ്രചാരകൻ പ്രെഫ. കെ. ആർ ജനാർദ്ദനനെ ചടങ്ങിൽ ആദരിച്ചു. ഡോ. ബിജു എ വി, പ്രിൻസിപ്പൽ ഡോ. സി. മാഗി ജോസ്, പ്ലസ്ടു ജില്ലാ കോഓഡിനേറ്റർ കരിം പി, ഹെഡ്മിസ്ട്രസ്സ് കെ പി ബിന്ദു, ജില്ലാ ബാലശാസ്ത്ര കോഡിനേറ്റർ ജെയിംസ് എൻ. ജെ, രസതന്ത്ര വിഭാഗം ഹെഡ് ഡോ. ടി ഗീത എന്നിവർ സംസാരിച്ചു.

thahani steels

Comments are closed.