mehandi new

മണത്തല സ്കൂളിൽ ലഹരിക്കെതിരെ രണ്ടു കോടി ഗോൾ ചലഞ്ച് – റാലിയും ഷൂട്ട്‌ ഔട്ട്‌ മത്സരവും ചൊവ്വാഴ്ച

fairy tale

ചാവക്കാട് : മണത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ റാലിയും രണ്ടു കോടി ഗോൾ ചലഞ്ചും ചൊവ്വാഴ്ച. ചാവക്കാട് ജനമൈത്രി പോലീസിന്റെയും മെഹന്ദി വെഡിങ് മാളിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രോഗ്രാം ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്യും.

ചാവക്കാട് നഗരത്തിൽ നടക്കുന്ന ലഹരിവിരുദ്ധ റാലിക്ക് ശേഷം മണത്തല ഹയർസെക്കണ്ടറി സ്കൂൾ അങ്കണത്തിൽ ഷൂട്ട് ഔട്ട് മത്സരവും, സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായ രണ്ടുകോടി ഗോൾ ചലഞ്ചും ഉണ്ടാകും.
നവംബർ 14 മുതൽ ജനുവരി 26വരെ നടത്തുന്ന ‘ലഹരിമുക്ത കേരളം’ രണ്ടാം ഘട്ട കാമ്പയിന്റെ ഭാഗമായാണ് മയക്കു മരുന്നിനെതിരെ ഗോൾ ചലഞ്ച് സംഘടിപ്പിക്കുന്നത്. ലോകകപ്പ് ഫുട്‌ബാൾ ആവേശവുമായി ബന്ധപ്പെട്ടു നടത്തുന്ന ചലഞ്ചിൽ രണ്ടു കോടി ഗോൾ ആണ് ലക്ഷ്യമിടുന്നത്.
നോ ടു ഡ്രഗ്സ് എന്ന പ്രചാരണ ബോർഡുകളും ചിത്രങ്ങളും ഗോൾ പോസ്റ്റിന് ചുറ്റും ഉറപ്പാക്കും. മുഴുവൻ സമയവും പോസ്റ്റ് തയ്യാറാക്കി നിറുത്തും. ഇഷ്ടമുള്ളപ്പോൾ ആർക്കും വന്ന് ഗോൾ അടിക്കാം.

ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്ക് അധ്യക്ഷത വഹിക്കും. ചാവക്കാട് സി ഐ വിപിൻ കെ വേണുഗോപാൽ ലഹരി വിരുദ്ധ സന്ദേശം നൽകും. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രസന്ന രണദിവെ, വാർഡ് കൗൺസിലർ ഫൈസൽ കാനാംപുള്ളി, പി ടി എ പ്രസിഡണ്ട് അബ്ദുൽ കലാം, പ്രിൻസിപ്പൽ മറിയകുട്ടി ടീച്ചർ തുടങ്ങിയവർ പങ്കെടുക്കും. റാലിക്ക് അധ്യാപകർ, പി ടി എ അംഗങ്ങൾ, ജനപ്രതിനിധികൾ നേതൃത്വം നൽകും.

planet fashion

Comments are closed.