കടപ്പുറം പഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു

കടപ്പുറം: ഗ്രാമപഞ്ചായത്ത് 2021-2022 ജനകീസൂത്രണ പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണോത്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ധീൻ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചനയുടെ അധ്യക്ഷതയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ മൻസൂർ അലി, സാലിഹ ഷൌക്കത്ത്, ശുഭ ജയൻ, മെമ്പർമാരായ ടി ആർ ഇബ്രാഹിം, അബ്ദുൽ ഗഫൂർ, സുനിത, പ്രസന്ന ചന്ദ്രൻ, റാഹില വഹാബ്, ബോഷി ചാണശ്ശേരി, ഐ സി ഡി എസ് ഓഫീസർ, അംഗനവാടി ടീച്ചേർസ് എന്നിവർ പങ്കെടുത്തു.

Comments are closed.