അംഗനവാടിക്ക് ഭൂമി സൗജന്യമായി നൽകി ദമ്പതികൾ

പുന്നയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ 61 -ാം നമ്പർ അംഗനവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി 3 സെന്റ് ഭൂമി സൗജന്യമായി നൽകി ദമ്പതികൾ. പഞ്ചവടി സ്വദേശി പൊട്ടത്ത് പറമ്പിൽ രാജീവും ഭാര്യ മിനിയും ചേർന്ന് 3 സെന്റ് ഭൂമിയുടെ ആധാരം പഞ്ചായത്ത് പ്രസിഡണ്ട് ടി. വി. സുരേന്ദ്രനെ ഏൽപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ. സി. ബാലകൃഷ്ണൻ, കുടുംബശ്രീ ചെയർപേഴ്സൺ അനിതാ സുരേഷ്, സിപിഐഎം പഞ്ചവടി സൗത്ത് ബ്രാഞ്ച് സെക്രട്ടറി ടി. എം. വിക്രമൻ,അങ്കണവാടി വർക്കർ വി. സി. തങ്കമണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Comments are closed.