mehandi new

വിദ്യാര്‍ഥി സംഘട്ടനം : കാഴ്ച നഷ്ടപ്പെട്ട കേസില്‍ 4,20000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

fairy tale

ചാവക്കാട്: ആക്രമണത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ചെയര്‍മാന്റെ കാഴ്ച നഷ്ടപ്പെട്ട കേസില്‍ 4,20000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. 2008-2009 കാലയളവില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ എബിവിപി പ്രവര്‍ത്തകനും കോളേജ് ചെയര്‍മാനുമായ സനൂപിന്റെ ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കേസിലാണ് സബ്ജഡ്ജി കെ.എം.ഹരികുമാര്‍ വിധി പ്രസ്താവിച്ചത്. പരീക്ഷ ഹാളില്‍ വെച്ച് എസ്.എഫ്.ഐ.പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് സനൂപിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ശരീരത്തിന്റെ പല ഭാഗത്തും മാരകമായ മുറിവേല്‍ക്കുകയും ചെയ്തു എന്നായിരുന്നു കേസ്. ഈ കേസില്‍ പ്രതികളെ ക്രിമിനല്‍ കോടതി ശിക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നഷ്ടപരിഹാരത്തിനായി ചാവക്കാട് സബ്‌കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. അന്യായക്കാരന് വേണ്ടി അഡ്വ.മുള്ളത്ത് വേണുഗോപാല്‍, അഡ്വ.സുരേഷ് എന്നിവര്‍ ഹാജരായി.

Macare health second

Comments are closed.