mehandi banner desktop
Chavakkad online

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

Ft

ചാവക്കാട്: ലഹരിക്കെതിരെ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്കും വ്യക്തമാക്കിക്കൊണ്ട് രാജ സീനിയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.​സ്കൂൾ വിമുക്തി ക്ലബ്ബ് കോഡിനേറ്റർ എ. ജാഫർ അലി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഷമീംബാവ.കെ. എ.അധ്യക്ഷത വഹിച്ചു. ചാവക്കാട് എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥനായ മണികണ്ഠൻ ലഹരി ബോധവൽക്കരണ ക്ലാസ് നയിച്ചു. വിദ്യാർത്ഥികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും, അവ തുടക്കത്തിലേ കണ്ടുപിടിച്ച് പ്രതിരോധിക്കാൻ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.​സ്കൂളിലെ അധ്യാപകരും ഹയർ സെക്കൻഡറി വിഭാഗത്തിലെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

Jan oushadi

Comments are closed.