mehandi new

കോവിഡ് വിലക്കുകൾക്ക് പുല്ലുവില – ചാവക്കാട് ബീച്ചിൽ സന്ദർശകരുടെ തിരക്ക്

fairy tale

ചാവക്കാട് : കുട്ടികളും വൃദ്ധരും ഉൾപ്പെടെ ചാവക്കാട് ബീച്ചിൽ ഇന്ന് സന്ദർശകരുടെ തിരക്ക്. പൊതു അവധി ദിനമായ ഇന്ന് ബീച്ചിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

planet fashion

ചാവക്കാടും പരിസരത്തും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും കാറുകളിലും ബൈക്കുകളിലുമായി നിരവധി കുടുംബങ്ങളാണ് പ്രായ ഭേദമന്യേ ബീച്ചിൽ എത്തിയത്. വസ്ത്രങ്ങൾക്കൊപ്പം മാസ്കും ഊരിവെച്ച് ചെറിയ കുട്ടികൾ വരെ കടലിൽ കുളിക്കാനിറങ്ങിയത് ആശങ്ക ഉയർത്തി.

നാട്ടുകാരിൽ ചിലർ വടിയുമായി ഇറങ്ങിയാണ് കടലിൽ കുളിക്കാനിറങ്ങിയവരെ കരയിലേക്ക് കയറ്റിയത്.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഏക പോലീസുകാരൻ നിസ്സഹായനായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. സമയം സന്ധ്യയോടടുക്കുംതോറും സന്ദർശകരുടെ ഒഴുക്ക് വർധിച്ചുകൊണ്ടിരുന്നു. തുടർന്ന് സി പി ഒ ബിജു കൺട്രോൾ റൂമുമായി ബന്ധപ്പെട്ടതിനെ തുടർന്ന് എസ് ഐ മാരായ ആനന്ദ്, അനിൽ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തി. സന്ദർശകരെ ബീച്ചിൽ നിന്നും ഒഴിവാക്കി.

ബീച്ചിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കെല്ലാം ഫൈൻ അടിച്ചാണ് തിരിച്ചയച്ചത്.

സി പി ഒ മാരായ മുഹമ്മദ്‌, വിനീഷ് രാജൻ, ഗീത കൃഷ്‌ണൻ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

ചാവക്കാട് പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പന്ത്രണ്ടു പോലീസുകാർ ക്വറന്റയിനിൽ ആണ്.

പോലീസ് സന്ദർശകരെ ഒഴിപ്പിക്കുന്നു

Jan oushadi muthuvatur

Comments are closed.