കോവിഡ് – ചാവക്കാട് സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി

ചാവക്കാട്: അയിരുർ പരേതനായ ഖാദർ ഹാജി മകൻ ഭഗവതി പറമ്പിൽ മൻസൂർ (35) ഷാർജയിൽ നിര്യാതനായി. കോവിഡ് ബാധിച്ച് ഷാർജ സുലൈഖ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ദുബായിൽ ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റീവ് ആയി ജോലി ചെയ്തു വരികയായിരുന്നു. മൻസൂറിന്റെ കുടുംബം കഴിഞ്ഞ മാസമാണ് നാട്ടിൽ എത്തിയത്.
മാതാവ്: ഖദീജ.
ഭാര്യ: നദീറ.
മക്കൾ: മാസിൻ, മിയാസ്.
സഹോദരങ്ങൾ: അലി മോൻ, ഫൈസൽ, ഷുക്കൂർ, ഷമീറ.

Comments are closed.