mehandi new

കോവിഡ് ഭീതിക്കിടയിൽ ദേശീയപാത സർവ്വെ :നടപടികൾ നിർത്തിവെക്കണമെന്ന് എൻഎച്ച് ആക്ഷൻ കൗൺസിൽ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : കോവിഡ് മഹാമാരിയിൽ പ്രദേശം വിറങ്ങലിച്ചു നിൽക്കുന്നതിനിടെ ദേശീയ പാത സർവേ നടപടികൾ നിർത്തിവെക്കണമെന്ന് എൻഎച്ച് ആക്ഷൻ കൗൺസിൽ ഉത്തര മേഖലാ ചെയർമാൻ വി.സിദ്ദീഖ് ഹാജി, പ്രവാസി ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.കെ ഹംസകുട്ടി എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. എൻ.എച്ച് ഉദ്യോഗസ്ഥർ തിരുവത്ര പ്രദേശത്ത് ചില വീടുകളിൽ എത്തി രേഖകൾ ആവശ്യപ്പെടുകയും രേഖകൾ കാണിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്
വീട്ടുകാരുമായി വാക്കേറ്റ മുണ്ടാവുകയും പോലീസിനെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. കോവിഡ് പശ്ചാതലത്തിൽ കുട്ടം കൂടരുതെന്നും വീടുകളിൽ അന്യരെ പ്രവേശിപ്പിക്കരുതെന്നുമുള്ള സാഹചര്യത്തിൽ അന്യ പ്രദേശത്തുള്ള ഉദ്യോഗസ്ഥർ വീടുകളിൽ കയറിയിറങ്ങി വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു.
കോവിഡ് മൂലം ലോകത്ത് നാലുലക്ഷത്തോളം പേർ മരിക്കുകയും ജനങ്ങൾ എല്ലാ അർത്ഥത്തിലും മാനസികമായി തകർന്നിരിക്കുന്ന ഈ സന്ദർഭത്തിൽ ഇത്തരം നടപടികൾ അപലപനീയമാണ്. ഇത്തരത്തിലുള്ള പ്രവർത്തനത്തിൽ നിന്നും ഉദ്യോഗസ്ഥർ പിന്തിരിഞ്ഞില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും നേതാക്കൾ മുന്നറിയീപ്പ് നൽകി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.