ചാവക്കാട്: സ്റ്റാഫുകളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരുമനയൂർ പഞ്ചായത്ത്‌ ഓഫീസ് പൊതുജന സേവനം നിർത്തിവെച്ചു.

പൂക്കോട് സ്വദേശിയായ ക്ലർക്കിനാണ് ഇന്ന് പൂക്കോട് ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.

തുടർന്നാണ് രണ്ടു ദിവസത്തേക്ക് പൊതുജന സേവനം നിർത്തിവെച്ചത്. ഒന്നാം തിയതി സ്റ്റാഫുകൾക്കും മെമ്പർമാർക്കും കോവിഡ് പരിശോധന നടക്കും.

പപ്പാളി റൌഹത്ത് ഓഡിറ്റോറിയത്തിൽ നടന്ന ആന്റിജൻ പരിശോധനയിൽ പുന്നയൂർക്കുളം പഞ്ചായത്തിലുള്ള പതിനാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ത് പേർക്ക് പുതുതായും നാല് പേർ നേരത്തെ രോഗമുള്ളവരുമാണ്.

അണ്ടത്തോട്, പെരിയമ്പലം, തങ്ങൾപ്പടി ഭാഗങ്ങളിലായി 8 പേർക്കും, മാവിൻ ചുവട്, ചമ്മണ്ണൂർ ഭാഗങ്ങളിലായി രണ്ട് പേർക്കുമാണ് രോഗമുള്ളത്.

118 പേരുടെ സ്രവ പരിശോധനയാണ് ഇന്ന് നടത്തിയത്.