ചാവക്കാട് : അകലാട് മുന്നൈനി സ്വദേശിയും തിരുവത്രയിലെ ഹോട്ടൽ ജീവനക്കാരനുമായ വാർഡിലെ യുവാവിനാണ് സമ്പർകത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.

ചികിത്സക്കായി ചൂണ്ടൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് ഫലം പോസറ്റീവായത്.

പുന്നയൂർ പഞ്ചായത്തിലെ പതിനെട്ടാം വാർഡിലാണ് താമസം. ഇയാളുമായി
സമ്പർക്കത്തിലുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു.