കോവിഡ് വ്യാപനം – ദേശീയപാത സർവ്വേ നടപടികൾ നിറുത്തി വെക്കണം

ചാവക്കാട്: ഭൂമി നഷ്ടപ്പെടുന്നവരെ വിശ്വാസത്തിലെടുക്കാതെയുള്ള സർക്കാരിന്റെ സർവ്വേ നടപടികൾ നിറുത്തി വെക്കണമെന്ന് പ്രവാസി ആക്ഷൻ കൌൺസിൽ സംസ്ഥാന പ്രസിഡന്റ് കെ.കെ ഹംസക്കുട്ടി ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനം ഉയരുമ്പോഴും സർക്കാർ ഉദ്യോഗസ്ഥർ കോവിഡ് പ്രോട്ടോകോൾ മറികടന്നാണ് വീട്ടു വളപ്പിൽ പ്രവേശിക്കുന്നത്, ഇതിനെതിരെ ശബ്ദിക്കുന്നവർക്ക് നേരെ പോലീസിനെ ഉപയോഗിക്കുന്നത് നീതികരിക്കുവാൻ കഴിയില്ല. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ അടുത്ത ഒരു മാസത്തേക്ക് സർവ്വേ നടപടികൾ നീറുത്തി വെക്കണമെന്നും ആവശ്യപ്പെട്ടു.
ചുങ്കപ്പാത വികസനമല്ല വിനാശമാണെന്ന മുദ്രാവാക്യമുയർത്തി എൻ.എച്ച്. ആക്ഷൻ കൗൺസിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാചരണവും പ്രതിഷേധ സംഗമവും നടത്തി.
ചാവക്കാട് ബസ് സ്റ്റാന്റ് പരിസരത്തു വെച്ച് ചേർന്ന യോഗത്തിൽ എം.പി. ഉസ്മാൻ അണ്ടത്തോട് അധ്യക്ഷത വഹിച്ചു. സി.ആർ. ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സി.ശറഫുദ്ധീൻ, കമറു പട്ടാളം, ബിജു തിരുവത്ര, അജയൻ, ഹമീദ് അൻസാർ എന്നിവർ സംസാരിച്ചു

Comments are closed.