പുന്നയൂരില്‍ ഭൂമാഫിയയുടെ കടലോര കയ്യേറ്റം: പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.ഐ മാര്‍ച്ച് നടത്തി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
പുന്നയൂര്‍: കടലോരം കയ്യേറി വനം വകുപ്പ് വെച്ച് പിടിപ്പിച്ച കാറ്റാടി മരങ്ങള്‍ വെട്ടിമുറിച്ച് അനധികൃതമായി വീടുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്ന ഭൂമാഫിയക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സി.പി.ഐ പുന്നയൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
അകലാട് ഒറ്റയിനി സെന്‍്ററില്‍ നിന്നാരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സി.പി.ഐ ഗുരുവായൂര്‍ നിയോജകമണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍ ഉല്‍ഘാടനം ചെയ്തു. ലോക്കല്‍ അസി.സെക്രട്ടറി എ.കെ വിജയന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടേറിയേറ്റംഗം ഐ.കെ ഹൈദരലി, ലോക്കല്‍ സെക്രട്ടറി വി.എ ഷംസുദ്ദീന്‍, അനീഷ് കെ വാലിയില്‍, പഞ്ചായത്തംഗം സുമ വിജയന്‍, ആലുങ്ങല്‍ ഹംസക്കുട്ടി, കെ.കെ കുഞ്ഞിമോന്‍, പി.എം ഖാദര്‍, കെ.സി മുഹമ്മദലി, എ അലവി എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ: കടലോര കയ്യേറ്റത്തിനെതിരെ സി.പി.ഐ നടത്തിയ പുന്നയൂര്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് അഡ്വ. പി മുഹമ്മദ് ബഷീര്‍ ഉല്‍ഘാടനം ചെയ്യുന്നു
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.