ചാവക്കാട്: ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിനോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍  പ്രസിദ്ധീകരിച്ച മുന്‍ഗണന പട്ടികയില്‍  കടന്നു കൂടിയിട്ടുള്ള അനര്‍ഹര്‍ക്ക് സ്വയം  ഒഴിയാന്‍ അവസരം നല്‍കുന്നു. മുന്‍ഗണന പട്ടികയില്‍ അര്‍ഹതയില്ലാത്തവരുണ്ടെന്ന പരാതിയെ തുടര്‍ന്നാണീ നടപടി. ഇപ്രകാരം മുന്‍ഗണന പട്ടികയില്‍  ഉള്‍പ്പെട്ടിട്ടുള്ള അനര്‍ഹര്‍  ആരെങ്കിലുമുണ്ടെങ്കില്‍ അടുത്ത ബുധനാഴ്ചക്ക് മുമ്പ് സ്വമേധയാ പട്ടികയില്‍  നിന്ന് ഒഴിവാക്കുന്നതിന് അപേക്ഷിക്കേണ്ടതാണെന്ന് താലൂക്ക് സപ്ളൈ ഓഫീസര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.  ലിസ്റ്റിലുള്‍പ്പട്ടിട്ടുള്ള കാര്‍ഡ് നമ്പര്‍,  കാര്‍ഡുടമയുടെ പേര് സഹിതം ബന്ധപ്പെട്ട റേഷന്‍  കടയിലോ താലൂക്ക് സപൈ്ള ഓഫീസിലോ അപേക്ഷ നല്‍കാവുന്നതാണ്.  1000 സ്ക്വയര്‍ ഫീറ്റിന് മുകളില്‍ വിസ്തീര്‍ണ്ണമുള്ള വീട്, കാര്‍ഡില്‍  ഉള്‍പ്പെട്ടവര്‍ക്ക്  ഒരേക്കറില്‍ കൂടുതല്‍  ഭൂമി, സര്‍ക്കാര്‍ ജോലി, നാലുചക്രവാഹനം സ്വന്തമായിട്ടുള്ളവര്‍, ആദായനികുതി അടക്കുന്നവര്‍, പ്രതിമാസം 25000 രൂപയ്ക്ക് മുകളില്‍  വരുമാനമുള്ളവര്‍ എന്നിവര്‍ക്കൊന്നും മുന്‍ഗണന പട്ടികയില്‍  ഉള്‍പ്പെടുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.  അപേക്ഷ സമര്‍പ്പിക്കാനുള്ള നിശ്ചിത ദിവസത്തിനു ശേഷം ലിസ്റ്റില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടത്തൊനുള്ള ശക്തമായ പരിശോധന ആരംഭിക്കുന്നതാണ്.  അനര്‍ഹര്‍ മുന്‍ഗണന വിഭാഗത്തിലുള്‍പ്പെട്ട  കാര്‍ഡ്  കൈവശം വച്ച് റേഷന്‍ ആനുകൂല്യങ്ങള്‍  കൈപ്പറ്റിയതായി കണ്ടത്തെിയാല്‍  പ്രസ്തുത  സാധനങ്ങളുടെ അധികവിലയും, പിഴയും ഈടാക്കുകയും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.