കടപ്പുറം: കടപ്പുറം പഞ്ചായത്തിന്‍റെ ദുർഭരണത്തിനെതിരെ സി പി എം കടപ്പുറം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാർച്ചും ധർണയും. നാളെ ബുധനാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. കുടിവെള്ളപ്രശനം, വികസനകാര്യങ്ങളില്‍ രാഷ്ട്രീയ പക്ഷപാതിത്വം, മത്സ്യതൊഴിലാളികളോടുള്ള അവഗണന എന്നീ പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.