Header

പാലയൂര്‍ കണ്‍വന്‍ഷന്‍ ഒരുക്കധ്യാനം വെള്ളിയാഴ്ച

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

പാലയൂര്‍ : ഇരുപതാമത് പാലയൂര്‍ മഹാ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പാലയൂര്‍ മാര്‍ത്തോമാ തീര്‍ത്ഥകേന്ദ്രത്തില്‍ മാര്‍ച്ച് പത്തു മുതല്‍ പതിനാലു വരെ നടത്തുന്ന പാലയൂര്‍ കണ്‍വന്‍ഷന്റെ ഒരുക്ക ധ്യാനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്ന് മുതല്‍ രാത്രി എട്ട് വരെ നടത്തുന്നു. കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്ന എരുമേലി കിംഗ് ജീസസ് മിനിസ്ട്രിയിലെ ബ്രദര്‍ സാബു ആറുതൊട്ടിയില്‍ ആന്‍ഡ് ടീം അംഗങ്ങള്‍ ഒരുക്കധ്യാനത്തില്‍ പങ്കെടുക്കുമെന്ന് തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ.ജോസ് പുന്നോലിപറമ്പില്‍ അറിയിച്ചു. ദിവ്യബലി, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, പ്രത്യേക പ്രാര്‍ത്ഥന ശുശ്രുഷകള്‍ എന്നിവയുണ്ടാകും.
പാലയൂര്‍ കണ്‍വന്‍ഷനില്‍ ഇത്തവണ ഇരുപതിനായിരത്തോളം പേര്‍ക്ക് പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങളാണ് നടത്തുന്നത്. വിപുലമായ കമ്മിറ്റികള്‍ രൂപികരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പതിനായിരങ്ങള്‍ക്ക് ആത്മീയസൗഖ്യവും ആയിരങ്ങള്‍ക്കു ശാരീരിക രോഗ സൗഖ്യവും നല്‍കിയ ബ്രദര്‍ സാബു നയിക്കുന്ന ധ്യാനം പാലയൂരില്‍ ആദ്യമായാണ് നടത്തുത്. മാര്‍ച്ച് പത്തു മുതല്‍ പതിനാലു വരെയുള്ള അഞ്ചുദിവസം വൈകീട്ട് അഞ്ചു മുതല്‍ രാത്രി ഒന്‍പതു വരെയാണ് നടക്കുന്നത്.
തൃശൂര്‍ അതിരൂപതയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റു രൂപതകളില്‍നിന്നും വിശ്വാസികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തും. യാത്ര സൗകര്യം താമസസൗകര്യം, രോഗികള്‍ക്ക് പങ്കെടുക്കുവാനുള്ള പ്രത്യേക സൗകര്യം, വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കും വിശ്രമിക്കാനുള്ള സൗകര്യം തുടങ്ങി വിപുലമായ ഒരുക്കങ്ങളാണ് തീര്‍ത്ഥകേന്ദ്രത്തില്‍ നടത്തുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഫൊറോനാ തല യോഗം ഒരുക്കങ്ങള്‍ വിലയിരുത്തി. തീര്‍ത്ഥകേന്ദ്രം റെക്റ്റര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കവീനര്‍ ഫാ.ജോയ്‌സ കോരേത്ത്, തീര്‍ത്ഥകേന്ദ്രം സഹവികാരി ഫാ.ജിന്റോ കുറ്റിക്കാട്ട്, പി ഐ ലാസര്‍മാസ്റ്റര്‍, ഐ എഫ് ആന്റണി, വര്‍ഗീസ് നീലങ്കാവില്‍, ജോസ് വടക്കൂട്ട്, കെ ടി സൈമ, ഇ എം ബാബു, സാബുവര്‍ഗീസ്, ഓ വി ജോയ്, ഷാജു ആന്റോ, സിസ്റ്റര്‍ ഉഷ, സി എല്‍ ജേക്കബ്, സി കെ ജോസ്, റൊണാള്‍ഡ് ആന്റണി, സി ഡി ലോറന്‍സ്, തോമസ് വകയില്‍, ആന്‍സി വിജയന്‍, സി ജി ജെയ്‌സ, വി പി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.