യുവാക്കളെ അക്രമിക്കുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയം സി.പി.എം അവസാനിപ്പിക്കണം – യൂത്ത്കോൺഗ്രസ്സ്
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : യൂത്ത് കോൺഗ്രസ്സ് ഒരുമനയൂർ മണ്ഡലം പ്രസിഡന്റ് ഹിഷാം കപ്പലിനെതിരെയുള്ള സിപിഎം അക്രമത്തിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മടങ്ങിവരുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ ഒരുക്കുന്ന പ്രവർത്തനങ്ങളിൽ പഞ്ചായത്ത് ഭരണസമിതിയുമായി സജീവമായി പ്രവർത്തിക്കുന്ന ഹിഷാമിനെ പോലുള്ള പൊതുപ്രവർത്തകരെ അക്രമത്തിലൂടെ എതിർക്കുന്ന സി.പി.എം നയം പൊതുജനം തിരിച്ചറിയുന്നുണ്ടെന്നും യൂത്ത് കോൺഗ്രസ്സ് അഭിപ്രായപ്പെട്ടു. നാട് മുഴുവൻ ഒരു മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ യുവാക്കളെ അക്രമിക്കുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയം സി.പി.എം അവസാനിപ്പിക്കണം.
നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജന.സെക്രട്ടറി എച്ച്.എം നൗഫൽ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം.പി മുനാഷ്, ജനറൽ സെക്രട്ടറിമാരായ നിസാമുദ്ധീൻ, കെ.ബി. സുബീഷ്, പി.കെ.ഷനാജ്, റിഷി ലാസർ എന്നിവർ സംസാരിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.