mehandi new

സി.പി.എം. ആക്രമണം – ലീഗ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു

fairy tale

violenceകടപ്പുറം: കടപ്പുറം തൊട്ടാപ്പില്‍ സി.പി.എം ആക്രമണത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. തൊട്ടാപ്പ് പുത്തന്‍പുരയില്‍ ഷാഹുവിന്റെ മകന്‍ തുഹൈലി (27)നാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ തുഹൈലിനെ ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
സി.പി.എം. പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്ന് തുഹൈല്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. മുപ്പതോളം വരുന്ന സി.പി.എം. പ്രവര്‍ത്തകര്‍ തന്നെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നെന്ന് തുഹൈല്‍ പോലീസിനോട് പറഞ്ഞു.
രണ്ട് ദിവസം മുമ്പ് സ്ഥലത്തെ ചില സി.പി.എം. പ്രവര്‍ത്തകര്‍ ലീഗ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ലീഗ് നേതാക്കള്‍ പറയുന്നു. ഇതിനെതിരെ ലീഗ് പ്രവര്‍ത്തകര്‍ ചാവക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതരായ സി.പി.എം. പ്രവര്‍ത്തകര്‍ ശനിയാഴ്ച രാത്രി തൊട്ടാപ്പിലെ നിയാസ് എന്ന ലീഗ് പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന് ലീഗ് നേതാക്കള്‍ പറയുന്നു. ഇതിനെതിരെ മര്‍ദ്ദനമേറ്റ തുഹൈല്‍ പോലീസില്‍ പരാതി നല്കിയതിന്റെ വൈരാഗ്യമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ തുഹൈലിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് സി.പി.എം. നേതാക്കള്‍ വ്യക്തമാക്കി.

Ma care dec ad

Comments are closed.