mehandi banner desktop
Chavakkad online

തിരുവത്ര അത്താണി എൻ എച്ച് 66 പാലത്തിൽ വിള്ളൽ

Ft

ചാവക്കാട് : ദേശീയ പാത 66 തിരുവത്ര അത്താണി പാലത്തിൽ വിള്ളൽ. ടി എം മഹൽ ഓഡിറ്റോറിയത്തിനു മുൻവശം പാലത്തിന്റെ കിഴക്കേ റൺവേയിൽ 40 മീറ്റർ രൂപത്തിൽ വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്. ഞായറാഴ്ച രാത്രി നടക്കാനിറങ്ങിയ തിരുവത്ര അത്താണിയിലെ യുവാക്കളായ  കല്ലുവളപ്പിൽ സമദ്, കല്ലുവളപ്പിൽ ഉമ്മർ, കല്ലായിൽ ഷമീർ എന്നിവരുടെ ശ്രദ്ധയിപെട്ടതോടയാണ് പാലത്തിലെ വിള്ളൽ പുറം ലോകം അറിയുന്നത്. 

Jan oushadi

 രണ്ടു മാസം മുൻപ് മണത്തല ശിവക്ഷേത്രത്തിനു മുൻവശം പാലത്തിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. സംഭവം വാർത്തയായതോടെ ജില്ലാ കളക്ടർ നിശ്ചയിച്ച പ്രത്യേക സമിതി അന്വേഷണം നടത്തിയിരുന്നു. ബിറ്റുമിൻ ക്രാക്ക് മാത്രമാണ് സംഭവിച്ചതെന്ന് പറഞ്ഞു കരാർ കമ്പനിയായ ശിവാലയ ജീവനക്കാർ ടാർ ഒഴിച്ച് വിള്ളൽ അടക്കുകയായിരുന്നു. 

തിരുവത്ര അത്താണി പാലത്തിലെ വിള്ളൽ സിമന്റ് ഉപയോഗിച്ച് അടക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. 

Comments are closed.