mehandi banner desktop
Chavakkad online

ഗുരുവായൂരിൽ ക്രിമിനലുകളുടെയും സാമൂഹ്യവിരുദ്ധരുടെയും അഴിഞ്ഞാട്ടം – ലോക മനുഷ്യാവകാശ ദിനത്തിൽ മനുഷ്യാവകാശ കമ്മീഷന് ഭീമഹർജിയുമായി ഗുരുവായൂരിലെ വ്യാപാരികൾ

Ft

ഗുരുവായൂർ: ഗുരുവായൂരിൽ ക്രിമിനലുകളുടെയും സാമൂഹ്യവിരുദ്ധരുടെയും അഴിഞ്ഞാട്ടം. കിഴക്കേ നടയിലെ മേൽപ്പാലത്തിന് സമീപം സാമൂഹ്യവിരുദ്ധരുടേയും ക്രിമിനലുകളുടേയും മോഷ്ടാക്കളുടേയും അക്രമകാരികളായ നാടോടി സംഘങ്ങളുടെയും കടന്നു കയറ്റം മൂലം കച്ചവടം ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് വ്യാപരികൾ.

Jan oushadi

ഗുരുവായൂരിലെ പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെ നിരവധി ധനകാര്യ സ്ഥാപനങ്ങളും ഹോട്ടലുകളും ചെറുകിട കച്ചവടക്കാരും ഉൾപ്പെടെ മുന്നൂറോളം തൊഴിലാളികൾ ജോലി ചെയ്യുന്ന   പ്രദേശത്തെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് നൂറോളം വരുന്ന വ്യാപാരികളും കുടുംബാംഗങ്ങളും ലോക മനുഷ്യാവകാശ ദിനത്തിൽ മനുഷ്യാവകാശ കമ്മീഷന് മുൻപാകെ ഭീമ ഹർജി സമർപ്പിച്ചു. 

കച്ചവട സ്ഥാപനങ്ങൾക്കും, പരിസരവാസികൾക്കും, വഴിയാത്രക്കാർക്കും ഭീഷണിയാകുന്ന തരത്തിൽ പൊതുസ്ഥലം കയ്യേറി  മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും വില്പന നടത്തുകയും കടകൾക്കു മുൻപിൽ മലമൂത്ര വിസർജ്ജനം നടത്തുകയും പതിവായതിനെ തുടർന്നാണ് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് അജു.എം.ജോണി, സെക്രട്ടറി ഇ.ആർ. ഗോപിനാഥൻ, പി.വി.ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്.

Comments are closed.