mehandi new

പറേക്കൽ താഴം പാടത്ത് കൃഷിയിറക്കി

fairy tale

ചാവക്കാട് : പുന്നയൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന പറേക്കൽ താഴം പാടത്ത് ഇത്തവണയും കൃഷിയിറക്കി. മുപ്പത്തഞ്ച് വർഷത്തിലേറെയായി കൃഷി ചെയ്യാതെ കിടന്നിരുന്ന ഭൂമിയിലാണ് കൃഷിയിറക്കിയത്.

planet fashion

പുന്നയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുൻ അംഗം സി ഷറഫുദ്ധീന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ വർഷം ആദ്യമായി ഒരേക്കറിൽ കൃഷിയിറക്കിയത്. ഇത്തവണ രണ്ടേക്കറിലാണ് കൃഷിയിറക്കിയിട്ടുള്ളത്. അടുത്ത വർഷത്തോടെ പറക്കൽ താഴം പാടം പൂർണമായും കൃഷിയോഗ്യമാക്കുകയാണ് ലക്ഷ്യം.

ഉപ്പു വെള്ളം കയറുന്നത് തടയുന്നതിനുള്ള ബണ്ട്, വെള്ളം അടിക്കുന്നതിനു വൈദ്യുതി ഉൾപ്പടെ അടിസ്ഥാന സൗകര്യമൊരുക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.

Pharmacy wanted Chavakkad

Comments are closed.