mehandi new

പ്രസാദ് പദ്ധതി നടപ്പിലാക്കാനുള്ള വൈമാനസ്യത്തിനു പിന്നില്‍ അഴിമതി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍: കേന്ദ്രസര്‍ക്കാരിന്റെ പ്രസാദ് പദ്ധതി നടപ്പിലാക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി വൈമനസ്യം കാണിക്കുതിന് പിന്നില്‍ വലിയൊരു അഴിമതിയുടെ മുഖമുണ്ടെന്ന് കെ.വി.അബ്ദുല്‍ഖാദര്‍ എം.എല്‍.എ ആരോപിച്ചു. ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസാദ് പദ്ധതിയുമായി ബന്ധപ്പെട്ട് ഭക്തരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളാണ് ദേവസ്വം ഭരണസമിതി അഴിച്ചു വിടുന്നത്. മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ദേവസ്വത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുതിന്റെ പ്രത്യക്ഷ ഉദാഹരണാണ് പ്രസാദ് പദ്ധതി നടപ്പിലാക്കാന്‍ ഭരണസമിതി തയ്യറാകാത്തത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അധികാരത്തില്‍ വന്ന രണ്ട് ഭരണസമിതിയും ക്ഷേത്രത്തിനും ജീവനക്കാര്‍ക്കും അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും എം.എല്‍.എ ആരോപിച്ചു.
പാഞ്ചജന്യം ഹാളില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് വി.മുരളി അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കല്‍ സെക്രറിട്ട എം.സി.സുനില്‍കുമാര്‍, നഗരസഭ കൌണ്‍സിലര്‍ ടി.ടി.ശിവദാസന്‍, ആര്‍.വി.ഇഖ്ബാല്‍, കെ.ആര്‍.സൂരജ്, പി.വിസത്യന്‍, കെ.രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.